കി​ടി​ല​ൻ പ്ര​ച​ാര​ണ ത​ന്ത്ര​ങ്ങ​ളു​മാ​യി അ​രൂ​രി​ലെ അ​ങ്കം
Tuesday, October 15, 2019 10:39 PM IST
തു​റ​വൂ​ർ: ക​ണ്ണി​നും കാ​തി​നും ഇ​ന്പ​മേ​കു​ന്ന രീ​തി​യി​ൽ പു​ത്ത​ൻ ത​ന്ത്ര​ങ്ങ​ളു​മാ​യി അ​രൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം. നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ത്തി​നു പ​ക​രം നാ​ട​ൻ പാ​ട്ട്, ചാ​ക്യാ​ർ​കൂ​ത്ത്, ഓ​ട്ട​ൻ​തു​ള്ള​ൽ, തെ​രു​വു​നാ​ട​കം, ഗാ​ന​മേ​ള, ചെ​ണ്ട​മേ​ളം, ഡാ​ൻ​സ്, പാ​ര​ഡി​ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​വി​രു​ന്നൊ​രു​ക്കി​യാ​ണ് മു​ന്ന​ണി​ക​ൾ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കു​ന്ന​ത്.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​നവി​രു​ദ്ധ ന​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ഐ​ക്യ​മു​ന്ന​ണി​യി​ലെ ക​ല​ഹം, സോ​ളാ​ർ, ബി​ജെ​പി കോ​ണ്‍​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് ഉ​ൾപ്പെടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രി​പാ​ടി​ക​ൾ. ഇ​ട​തു​ഭ​ര​ണ​ത്തേ​യും ഐ​ക്യ​മു​ന്ന​ണി​യേ​യും ആ​ക്ഷേ​പി​ച്ചും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണം പ്ര​കീ​ർ​ത്തി​ച്ചു​മാ​ണ് എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണം.
ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ർ​ഥം ഇ​ന്ന​ത്തെ പ്ര​ച​ാര​ണ പ​രി​പാ​ടി പൂ​ച്ച​ക്ക​ലി​ൽ നി​ന്നാ​രം​ഭി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ചെ​റു​കി​ട വ്യാ​പാ​ര​ശാ​ല​ക​ൾ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വോ​ട്ടു​തേ​ടി. ഉ​ച്ച​ക​ഴി​ഞ്ഞ് അ​രൂ​ർ ബ്ലോ​ക്കി​ലെ തേ​പ്പോ​ല്ലി ക​ട​വി​ൽ നി​ന്നും ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ത്തി​യതോ​ട് വെ​സ്റ്റ്, കോ​ടം​തു​രു​ത്ത്, എ​ഴു​പു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ലെ 29 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം വാ​ട​ക്കാ​ത്ത് പ​ള്ളി​ക്കു സ​മീ​പം സ​മാ​പി​ച്ചു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ ഇ​ന്ന​ല​ത്തെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം തു​റ​വൂ​ർ മ​ന​ക്കോ​ടം കോ​സ്റ്റ​ൽ കു​ത്തി​യ​തോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ന​ട​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളും താ​ല​പ്പൊ​ലി​യു​മൊ​ക്കെ​യാ​യി സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​യെ ആ​ന​യി​ച്ചു. പി. ​ജ​യ​രാ​ജ​ൻ, കെ. ​ബാ​ബു എം​എ​ൽ​എ, പു​ഷ്പ​ല​ത മ​ധു, കെ. ​ഗ​ണേ​ശ​ൻ, ലീ​ല അ​ഭി​ലാ​ഷ് , കെ.​ടി. മാ​ത്യു, ചേ​ർ​ത്ത​ല ജ​യ​ൻ, സോ​ഫി​യ, സു​ബൈ​ദ, ജി. ​വേ​ണു​ഗോ​പാ​ൽ, ഷം​സീ​ർ, ജി. ​രാ​ജ​മ്മ, എം.​സി. സി​ദ്ധാർ​ഥ​ൻ, സ്നേ​ഹ​ജ​ൻ, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്വീ​ക​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ, ചാ​ക്യാ​ർ​കൂ​ത്ത്, വ​ക്ര​ദൃ​ഷ്ടി, തീ ​പാ​ട്ട് തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
തോ​ട്ട​പ്പ​ള്ളി ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​രൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ്ബാ​ബു പ​ര്യ​ട​ന​ത്തി​നാ​യി പോ​യ​ത്. ആ​ദ്യ​മെ​ത്തി​യ​ത് പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​ൻ​ചാ​ൽ തു​രു​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ക​ണ്ട​റി​യാ​നാ​ണ്. അ​വി​ടെ നി​ന്ന് പ​ള്ളി​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യി​ലേ​ക്ക്. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. പി​ന്നീ​ട് കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.
ഉ​ച്ച​ക​ഴി​ഞ്ഞ് അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. പു​ത്ത​ന​ങ്ങാ​ട് കു​മാ​ര​വി​ലാ​സം ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര​യ്ക്ക് അ​മ്മ​നേ​ഴം, ക​ള​ത്തി​ൽ, അ​രൂ​ർ പ​ള്ളി, കോ​ട്ട​പ്പു​റം, പ​ള്ളി​യ​റ​ക്കാ​വ്, അ​രൂ​ക്കു​റ്റി ഫെ​റി, ക​ണി​യാ​വീ​ട്, ആ​ഞ്ഞി​ലി​ക്കാ​ട്, വെ​ളു​ത്തു​ള്ളി തെ​ക്ക്, മ​ണ്ണാ​ട്ട് ക്ഷേ​ത്രം, അ​ൽ അ​മീ​ൻ സ്കൂ​ളി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്നു രാ​വി​ലെ തൈ​ക്കാ​ട്ടു​ശേ​രി, പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​യി​ലും ഉ​ച്ച​ക​ഴി​ഞ്ഞു കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലും സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ക്കും.