ജി​ല്ല​യി​ലെ ഇ​പ്പോ​ഴ​ത്തെ വി​ക​സ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ബെ​ന്നി ബെ​ഹ​ന​ൻ
Tuesday, October 15, 2019 10:40 PM IST
തു​റ​വൂ​ർ: ആ​ല​പ്പ​ഴ ജി​ല്ല​യി​ലും അ​രൂ​രി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി​യ​ത് യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ കാ​ല​ത്താ​ണെ​ന്നും ഇ​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ദു​ർ​ഭ​ര​ണം​മൂ​ലം വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം​പി.
അ​രൂ​ർ​പാ​ലം, കു​ന്പ​ള​ങ്ങി പാ​ലം, തൈ​ക്കാ​ട്ടു​ശേ​രി പാ​ലം തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ർ​ത്തി​ക​രി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​നേ​ട്ട​മാ​ണ്. യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ആ​രം​ഭി​ച്ച മാ​ക്കേ​ക്ക​ട​വ് നേ​രെ​ക്ക​ട​വ് പാ​ലം പ​ണി പൂ​ർ​ത്തി​ക​രി​ക്കാ​ൻ ഫ​ണ്ട് പി​ണ​റാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് സ്തം​ഭി​ച്ചു കി​ട​ക്കു​ന്ന​ത്. വി​ക​സ​നം മു​ര​ടി​ച്ചു കി​ട​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് പെ​രു​ന്പ​ളം പാ​ല​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. സ​മ​ഗ്ര​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് യു​ഡി​എ​ഫ് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും കൊ​ല​പാ​ത​ക​ങ്ങ​ളും ലോ​ക്ക​ൽ മ​ർ​ദ​ന​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും സ​ഹാ​യ​ധ​നം പോ​ലും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത ദ​യ​നി​യ സ്ഥി​തി​യാ​ണ്. ഓ​ണ​ത്തി​ന് ബി​പി​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ഓ​ണ​ക്കി​റ്റ് പോ​ലും സ​ർ​ക്കാ​രി​ന് ഇ​ത്ത​വ​ണ ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​യി.
പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളി​ൽ നി​ന്നും ജീ​വ​ന​ക്കാ​രി​ൽ നി​ന്നും സ്വ​രു​പി​ച്ച തു​ക പോ​ലും പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി​യി​ല്ല. ധ​ന​വ​കു​പ്പ് പ്ര​ള​യ​സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി. യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ലും ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളി​ലും മ​ന്ത്രി ജ​ലീ​ലി​ന് പ്ര​ധാ​ന പ​ങ്കു​ണ്ട്. മ​ന്ത്രി ജ​ലി​ലി​നെ മാ​റ്റി നി​ർ​ത്തി ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ജു​ഡീഷ​ൽ അ​ന്വേ​ഷ​ത്തെ സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ജ​ന​വി​ധി​യാ​യി​രി​ക്കും അ​രൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കു​ത്തി​യ​തോ​ട് പാ​ട്ടു​കു​ള​ങ്ങ​ര യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി. ​രാ​ജ​ശേ​ഖ​ര​ൻ, എം. ​മു​ര​ളി, കെ. ​ഉ​മേ​ശ​ൻ, കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.