ദു​ര​ന്ത ല​ഘൂ​ക​ര​ണം: പ​രി​ശീ​ല​നം ന​ൽ​കി
Tuesday, October 15, 2019 10:41 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്‌ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ൻ​ജി​ഒ പ്ര​വ​ർ​ത്ത​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം ന​ൽ​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​നം ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​ഘ​ട്ട​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​യ്മ​യാ​ണ് പ​ല അ​പ​ക​ട​ങ്ങ​ളു​ടേ​യും വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
പ്ര​ഥ​മ ശു​ശ്രൂ​ഷ, സി​പി​ആ​ർ, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ പ​ത്തി​നു ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദ​ൻ​സ് എ​ച്ച്എ​സ്എ​സി​ൽ മോ​ക്ക് ഡ്രി​ല്ലും നാ​ളെ രാ​വി​ലെ പ​ത്തി​നു ലി​യോ തേ​ർ​ട്ടീ​ന്ത് എ​ച്ച്എ​സ്എ​സി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തും. 18 നു ​ക​ള​ക്ട​റേ​റ്റി​ലെ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തും. 19 നു ​വി​വി​ധ സ്കൂ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ടീ​ച്ചേ​ഴ്​സ് വ​ർക്​ഷോ​പ്പും ന​ട​ത്തും. ഡോ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​രാ​ജ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. എ​ഡി​എം എം.​വി. സു​രേ​ഷ് കു​മാ​ർ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, സു​രേ​ഷ് കു​മാ​ർ, ഹ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ചി​ന്തു ച​ന്ദ്ര​ൻ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ​ര​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.