എ​ടി​എം കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന്
Tuesday, October 15, 2019 10:41 PM IST
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ടി​ന്‍റെ സി​രാ​കേ​ന്ദ്ര​മാ​യ ച​ന്പ​ക്കു​ള​ത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ന്നു​വെ​ന്ന് പ​രാ​തി. ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​യി​ര​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രു​ന്നു ച​ന്പ​ക്കു​ള​ത്തെ ര​ണ്ടു ബാ​ങ്കു​ക​ളു​ടെ എ​ടി​എ​മ്മു​ക​ൾ. എ​ന്നാ​ൽ 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് ശേ​ഷം ഒ​രു എ​ടി​എം കൗ​ണ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ച​ന്പ​ക്കു​ള​ത്തു​ള്ള മ​റ്റൊ​രു എ​ടി​എം കൗ​ണ്ട​റും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ച്ച​യാ​യി അ​വ​ധി ദി​വ​സ​ങ്ങ​ൾ വ​ന്നാ​ൽ പ​ണം ഉ​റ​പ്പാ​യും ഉ​ണ്ടാ​വി​ല്ല.
ച​ന്പ​ക്കു​ള​ത്തെ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം കി​ട്ടാ​തെ​വ​ന്നാ​ൽ അ​ടു​ത്തു​ള്ള കൗ​ണ്ട​റി​ലെ​ത്താ​ൻ നെ​ടു​മു​ടി​യി​ലൊ മ​ങ്കൊ​ന്പി​ലോ പോ​ക​ണം. ഇ​തി​നാ​യി ആ​റു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​കേ​ണ്ട എ​ടി​എം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ച​ന്പ​ക്കു​ളം മ​ഡോ​ണ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര​മാ​യി എ​ടി​എം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ആ​ളു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ് വേ​ല​ങ്ക​ളം, കെ.​ഡി. ആ​ന്‍റ​ണി കു​ന്ന​ത്തു​ശേ​രി, ജെ. ​ടോ​മി അ​ൻ​പ​തി​ൽ ചി​റ, ഷൈ​ൻ മാ​യി​പ്പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌