ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ല ശാ​സ്ത്ര​മേ​ള എ​ട​ത്വ​യി​ൽ
Tuesday, October 15, 2019 10:41 PM IST
എ​ട​ത്വ: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ എ​ട​ത്വ​യി​ൽ ന​ട​ക്കും. സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ഖ്യ വേ​ദി​യാ​കും. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ, സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വ മ​റ്റു വേ​ദി​ക​ളും ആ​യി​രി​ക്കും. ശാ​സ്ത്രം, ഗ​ണി​തം, സാ​മൂ​ഹി​ക ശാ​സ്ത്രം, പ്ര​വൃ​ത്തി പ​രി​ച​യം, ഐ.​ടി എ​ന്ന് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ല​യി​ലെ 4,000 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. കു​ട്ട​നാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല രൂ​പീ​കൃ​ത​മാ​യ ശേ​ഷം ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള കൂ​ടി​യാ​ണി​ത്.
ശാ​സ്ത്ര​മേ​ള​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ന് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണം ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ, സം​ഘ​ട​നാ നേ​താ​ക്ക​ൾ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, കു​ട്ട​നാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​ആ​ർ. ജ​യ​ശ്രീ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി മാ​ത്യു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍ : 9496272899.