അരൂർ ഉപതെരഞ്ഞെടുപ്പ് : പു​തു​മ​യി​ൽനി​ന്ന് പ​ഴ​മ​യി​ലേ​ക്ക് പ​ദ​യാ​ത്ര​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ
Thursday, October 17, 2019 10:41 PM IST
തു​റ​വൂ​ർ: ആ​ര​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി കാ​ൽ​ന​ട​യാ​ത്ര​യും സം​ഗ​മ​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ മ​ണ്ഡ​ല​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ കാ​ൽ​ന​ട പ്ര​ച​ാര​ണജാ​ഥ ന​ട​ത്തി​യ​പ്പോ​ൾ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ കാ​ൽ​ന​ട പ്ര​ചാ​ര​ണജാ​ഥ ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​യോ​ഗ​ങ്ങ​ളും വ​നി​താ സം​ഗ​മ​ങ്ങ​ളു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ മു​ഖ്യ​പ​രി​പാ​ടി. ഇ​ട​തു മു​ന്ന​ണി​യു​ടെ വ​നി​താ സം​ഗ​മം തു​റ​വൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫി​ന്‍റെ വ​നി​താ സം​ഗ​മം എ​ഐസി​സി സെ​ക്ര​ട്ട​റി കെ. സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ച​ാര​ണ പ​രി​പാ​ടി അ​രൂ​ക്കു​റ്റി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. അ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ചെ​റു​കി​ട വ്യാ​പാ​ര​ശാ​ല​ക​ൾ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മ​ര​ണ വീ​ടു​ക​ൾ എന്നിവ സ​ന്ദ​ർ​ശി​ച്ചു. പി​എ​സ്‌സി കോ​ച്ചിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വോ​ട്ട് തേ​ടി.

ഉ​ച്ച​യ്ക്കുശേ​ഷം അ​രു​ർ ബ്ലോ​ക്കി​ലെ മ​ടി​യ​ത്ത​റ പു​ര​യി​ട​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​പു​ന്ന, അ​രൂ​ർ സൗ​ത്ത്, അ​രൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം പൂ​ജ​പ്പു​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ​മാ​പി​ച്ചു.

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി മ​നു സി. ​പു​ളി​ക്ക​ലി​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം വീ​ടു​ക​ളി​ലും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും പി​ലിം​ഗ് ഷെ​ഡു​ക​ളി​ലു​മാ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

വൈ​കു​ന്നേ​രം തീ​ര​ദേ​ശ പ​ദ​യാ​ത്ര​യും ന​ട​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​കാ​ശ് ബാ​ബു ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളും വ്യ​വ​സാ​യ​ശാ​ല​ക​ളും സ​ന്ദ​ർ​ശി​ച്ചു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളേ​യും സ​ന്ദ​ർ​ശി​ച്ചു. വൈ​കു​ന്നേ​രം വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യി​ലും പ​ങ്കെ​ടു​ത്തു.