ബ​സി​ൽ നി​ന്നു തെ​റി​ച്ചുവീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Thursday, October 17, 2019 10:47 PM IST
മാ​വേ​ലി​ക്ക​ര: ബ​സി​ൽ നി​ന്നു തെ​റി​ച്ചുവീ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പൊ​ന്നാ​രം​തോ​ട്ടം സു​രേ​ഷ് ഭ​വ​നം സു​രേ​ഷി​ന്‍റെ ഭാ​ര്യ പ്ര​സ​ന്ന​കു​മാ​രി​യാ​ണു (50) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 11 ന് ​ഉ​ച്ച​യോ​ടെ ന​ഗ​ര​സ​ഭ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ൽ തി​രി​ഞ്ഞ ബ​സി​ൽ നി​ന്നു പ്ര​സ​ന്ന​കു​മാ​രി പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​സ​ന്ന​കു​മാ​രി ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണു മ​രി​ച്ച​ത്. മ​ക​ൻ: സു​ജി​ത് എ​സ്.​നാ​യ​ർ.