പ്ര​തി​ഷേ​ധി​ച്ചു
Thursday, October 17, 2019 10:47 PM IST
മ​ങ്കൊ​ന്പ്: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സേ​തു മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്കു നേ​രെ പാ​ല​ക്കാ​ട് വ​ച്ചു​ണ്ടാ​യ അ​ക്ര​മ​ണ​ത്തി​ൽ കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. മ​ങ്കൊ​ന്പ് വ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.