പു​ഞ്ച​കൃ​ഷി വി​ത​യി​റ​ക്ക് ന​വം​ബ​ർ ആ​ദ്യം
Friday, October 18, 2019 10:33 PM IST
എ​ട​ത്വ: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി വി​ത​യി​റ​ക്ക് ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ.
മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ല്ലാം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യ പാ​യ​ൽ, പോ​ള, ക​ട​ക​ൻ, ക​തി​ര ഉ​ൾ​പ്പെടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത് നി​ല​മു​ഴു​തും വ​ര​ന്പു​കു​ത്തി​യും’​ജ​ല നി​ർ​ഗ​മ​ന തോ​ടു​ക​ൾ. താ​ഴ്ത്തി​യും മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി.
ഏ​ക​ദേ​ശം ഇ​വ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി ക​ഴി​ഞ്ഞു. ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ക​ട്ടെ ജ​ല​ത്തി​ലെ അമ്ല​ത്തി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നീ​റ്റു​ക​ക്ക വി​ത​റു​ക​യും ചെ​യ്തു ക​ഴി​ഞ്ഞു. എ​ന്നാ​ൽ അ​പ്പ​ർ നോ​ർ​ത്ത് കു​ട്ട​നാ​ടു​ക​ളി​ലാ​യി പ​ര​ന്നു കി​ട​ക്കു​ന്ന 54000 ത്തോ​ളം ഹെ​ക്ട​റി​ലേ​ക്കു​ള്ള വി​ത്തി​ൽ ഇ​ത് വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ ചി​ല പാ​ട​ങ്ങ​ളി​ൽ നാ​മ​മാ​ത്ര​മാ​യി വി​ത്ത് എ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ക​ണ​ക്ക​നു​സ​രി​ച്ച് 40 കി​ലോ വി​ത്ത് ഹാ​ൻ​ഡ​ലിം​ഗ് ചാ​ർ​ജ് ഉ​ൾ​പ്പ​ടെ 29 രൂ​പ​യും അ​ധി​ക​മാ​യി വാ​ങ്ങു​ന്ന ഓ​രോ കി​ലോ​ക്കും 44 രൂ​പാ ക്ര​മ​ത്തി​ലു​മാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ അ​ധി​ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​യും ക​ർ​ഷ​ക​രി​ൽ നി​ന്നും പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ഈ ​ക്ര​മ​ത്തി​ൽ തു​ക ഈ​ടാ​ക്കി ക​ഴി​ഞ്ഞു.
എ​ന്നാ​ൽ 40 കി​ലോ വി​ത്ത് ഏ​ക്ക​റി​ന് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന വാ​ർ​ത്ത വ​ന്നി​രു​ന്നെ​ങ്കി​ലും അ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളൊ​ന്നും പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്ക് ഇ​ത് വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. മ​ങ്കോ​ട്ട, ന​ന്ത്യാ​ട്ടു​ക​രി, പോ​ള​തു​രു​ത്ത്, ദേ​വ​സ്വം വ​ര​ന്പി​ന​കം തു​ട​ങ്ങി നി​ര​വ​ധി പാ​ട​ങ്ങ​ൾ ഇ​തി​ന​കം സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു.
കേ​ര​ളാ സം​സ്ഥാ​ന സീ​ഡ് കോ​ർ​പ​റേ​ഷ​ൻ, നാ​ഷ​ണ​ൽ സീ​ഡ് കോ​ർ​പ​റേ​ഷ​ൻ ക​ർ​ണാ​ട​ക സീ​ഡ് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ത്തു​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും വി​ത്ത് വി​ത​ര​ണം ന​ട​ക്കാ​റു​ണ്ട്. ര​ണ്ടാം കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​ക​ദേ​ശം 6000 ത്തോ​ളം ഹെ​ക്ട​ർ ഒ​ഴി​ച്ചാ​ൽ ബാ​ക്കി​യു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി​ക്കൊ​രു​ങ്ങി ക​ഴി​ഞ്ഞു വി​ത്ത് ല​ഭ്യ​ത നീ​ണ്ടാ​ൽ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.