എ​ട​ത്വ ജ​ലോ​ത്സ​വം ഇന്ന്
Friday, October 18, 2019 10:34 PM IST
എ​ട​ത്വ: ഗ്രീ​ൻ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​ൻ ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന എ​ട​ത്വ ജ​ലോ​ത്സ​വം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​ക്ക് മു​ൻ​വ​ശ​മു​ള്ള പ​ന്പ​യാ​റ്റി​ൽ ന​ട​ക്കും. ടൗ​ണ്‍ ബോ​ട്ട് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് ജ​ലോ​ത്സ​വ​മാ​ണി​ത്.
ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും ന​ട​ക്കും. വെ​പ്പുവള്ള​ങ്ങ​ളും ഒ​രു തു​ഴ മു​ത​ൽ അ​ഞ്ച് തു​ഴ വ​രെ​യു​ള്ള ത​ടി, ഫൈ​ബ​ർ വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​വും അം​ഗ​പ​രി​മി​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക മ​ത്സ​ര​വും ന​ട​ക്കും. സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ ജ​ല​കാ​യി​ക താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​നോ​യിം​ഗ് ക​യാ​ക്കിം​ഗ് വ​ള്ള​ങ്ങ​ളി​ൽ പ്ര​ദ​ർ​ശ​ന തു​ഴ​ച്ചി​ലും ഉ​ണ്ടാ​കും. ദ​ന്പ​തി​ക​ൾ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​മാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത. ഉ​ച്ച​യ്ക്ക് 1.30 ന് ​എ​ട​ത്വ പ​ള്ളി കു​രി​ശ​ടി​യി​ൽ നി​ന്നും വി​ശി​ഷ്ട അ​തി​ഥി​ക​ളെ പ​വ​ലി​യ​നി​ലേ​യ്ക്ക് സ്വീ​ക​രി​ക്കും. ചെ​യ​ർ​മാ​ൻ സി​നു രാ​ധേ​യം പ​താ​ക ഉ​യ​ർ​ത്തും. പ്ര​സി​ഡ​ന്‍റ് ബി​ൽ​ബി മാ​ത്യു ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ർ​ച്ച് പ​ര​മാ​ധ്യ​ഷ​ൻ മോ​റാ​ൻ മോ​ർ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും. തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
റേ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ൻ മാ​ത്യു മാ​സ് ഡ്രി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. സി​നി​മ താ​രം ഗി​ന്ന​സ് പ​ക്രു ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. യൂ​ണി​വേ​ഴ്സ​ൽ റെ​ക്കാ​ർ​ഡ് ഫോ​റം അ​ന്ത​ർ​ദേ​ശി​യ ജൂ​റി ഗി​ന്ന​സ് ഡോ. ​സു​നി​ൽ ജോ​സ​ഫ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. പ​ന​യ​ന്നൂ​ർ​കാ​വ് ക്ഷേ​ത്രം മു​ഖ്യ​കാ​ര്യ​ദ​ർ​ശി ബ്ര​ഹ്മ​ശ്രീ ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ന്‍റ​പ്പ​ൻ അ​ന്പി​യാ​യം ഫൗ​ണ്ടേ​ഷ​ൻ ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഡോ. ​ലീ​ലാ​മ്മ ജോ​ർ​ജി​ന് ന​ൽ​കു​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​റി​യി​ച്ചു.