ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; 1,91,898 വോ​ട്ട​ർ​മാ​ർ നാ​ളെ ബൂ​ത്തി​ലേ​ക്ക്
Saturday, October 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: അ​രൂ​രി​ൽ നാ​ളെ 1,91,898 വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ തു​ട​ർ​ച്ച​യാ​യി 11 മ​ണി​ക്കൂ​റാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യം. വോ​ട്ടെ​ടു​പ്പി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു.

94,153 പു​രു​ഷ വോ​ട്ട​ർ​മാ​രും 97,745 വ​നി​താ വോ​ട്ട​ർ​മാ​രു​മാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. 201 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും 40 എ​ൻ​ആ​ർ​ഐ വോ​ട്ട​ർ​മാ​രും മ​ണ്ഡ​ല​ത്തി​ലു​ണ്ട്. ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വോ​ട്ട​ർ​മാ​ർ 455. ഒ​രു സ്വ​ത​ന്ത്ര​നു​ൾ​പ്പെടെ ആ​റു​സ്ഥാ​നാ​ർ​ഥി​ക​ളും ഇ​ക്കു​റി അ​രൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​ിനു​ണ്ട്. പോ​ളിം​ഗി​ന് ആ​വ​ശ്യ​മു​ള്ള ഫോ​മു​ക​ളും സ്റ്റേ​ഷ​ന​റി​ക​ളു​മ​ട​ക്കം വി​ത​ര​ണ കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ഇ​ന്ന​ലെ എ​ത്തി​ച്ചു. ഇ​ന്നു​രാ​വി​ലെ മു​ത​ൽ വി​വി​ധ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ബൂ​ത്തു​ക​ളി​ലേ​ക്ക് യാ​ത്ര​തി​രി​ക്കും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി.

39 സെ​ൻ​സി​റ്റീ​വ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണ​ത്തി​ൽ മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രു​ടെ സേ​വ​നം, വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം എ​ന്നി​വ സ​ജ്ജ​മാ​ണ്. ഇ​തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​മു​ണ്ട്. 36 മാ​തൃ​കാ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും ഒ​രു വ​നി​താ സൗ​ഹൃ​ദ പോ​ളിം​ഗ് സ്റ്റേ​ഷ​നു​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ. മാ​തൃ​കാ​പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു മു​ന്നി​ൽ സ്വാ​ഗ​ത​മെ​ഴു​തി​യ പ്ര​ത്യേ​ക ബോ​ർ​ഡും പ്ര​ദേ​ശ​ത്തി​ന്‍റെ മാ​പ്പു​മു​ണ്ടാ​കും. ഹെ​ൽ​പ്പ് ഡെ​സ്ക്, വി​ശ്ര​മി​ക്കാ​ൻ പ​ന്ത​ൽ, വോ​ട്ട​ർ​മാ​ർ​ക്ക് ദാ​ഹ​മ​ക​റ്റാ​ൻ കു​ടി​വെ​ള്ളം എ​ന്നി​വ​യും സ​ജ്ജ​മാ​ക്കും.

864 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി പോ​ളിം​ഗ് ദി​വ​സം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു യ​ഥാ​ക്ര​മം റി​സ​ർ​വ് ഉ​ൾ​പ്പെടെ 216 ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, റി​സ​ർ​വ് ഉ​ൾ​പ്പെടെ 216 പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, റി​സ​ർ​വ് ഉ​ൾ​പ്പ​ടെ 216 മൂ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ റി​സ​ർ​വ് ഉ​ൾ​പ്പ​ടെ 216 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ബാ​ല​റ്റ്പേ​പ്പ​ർ സെ​റ്റു ചെ​യ്ത് പ​ള്ളി​പ്പു​റം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ സ്ട്രോം​ഗ് റൂ​മി​ലാ​ണു​ള്ള​തും. ഇ​ന്നു​രാ​വി​ലെ വ​ര​ണാ​ധി​കാ​രി ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​വ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പി​ക്കും. 218 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, 220 ബാ​ല​റ്റ് യൂ​ണി​റ്റ്, 233 വി​വി പാ​റ്റ് എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 14 സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​രെ​യും നി​യോ​ഗി​ച്ചു.

ഡി​ഫേ​സ്മെ​ന്‍റി​ന്‍റെ നാ​ലു സ്ക്വാ​ഡു​ക​ളും വീ​ഡി​യോ വ്യൂ​വിം​ഗി​ന് ഒ​രു സ്ക്വാ​ഡും സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സി​ന് ഒ​ന്പ​തു സ്ക്വാ​ഡു​ക​ളും ആ​റ് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ളും സ​ജ്ജം. പോ​ളിം​ഗി​നാ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ-​ഒ​രു​ജ​ങ്കാ​ർ, ര​ണ്ടു​ബോ​ട്ട്, 17 ബ​സ്, 11 മി​നി​ബ​സ്, നാ​ല് ജീ​പ്പ് എ​ന്നി​വ ആ​ർ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള വോ​ട്ട​ർ​മാ​ർ​ക്കാ​യി സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 വാ​ഹ​ന​ങ്ങ​ളും ത​യാ​ർ.

പോ​ളിം​ഗ് സ്റ്റേ​ഷ​നു നൂ​റു​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വോ​ട്ട് കാ​ന്പ​യി​ൻ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണം. 200 മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ൽ രാ​ഷ്്‌ട്രീയപാ​ർ​ട്ടി​ക​ളും ബൂ​ത്തു​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. ഇ​ര​ട്ട വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി കി​ട്ടി​യ​താ​യും ഇ​തു പ​രി​ശോ​ധി​ച്ച് അ​ഡീ​ഷ​ണ​ൽ, ഡി​ലീ​ഷ​ൻ, ഡൂ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ​യ​ട​ങ്ങു​ന്ന ലി​സ്റ്റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു ന​ല്കു​മെ​ന്നും ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് ജോ​ലി​ക​ളി​ലു​ള്ള​വ​ർ​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​വും മൊ​ബൈ​ൽ ആം​ബു​ല​ൻ​സു​മു​ൾ​പ്പ​ടെ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കി. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കാ​ണ് ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല. പ​ണ​മോ പാ​രി​തോ​ഷി​ക​മോ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​കാ​ശ​ത്തി​ൽ ഇ​ട​പെ​ടും വി​ധം ന​ല്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള്ള കം​പ്ല​യി​ന്‍റ് മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ന്‍റെ കോ​ൾ സെ​ന്‍റ​ർ ന​ന്പ​റാ​യ 1950-ൽ ​വി​വ​രം അ​റി​യി​ക്കാം. ഇ​ന്നു​മു​ത​ൽ 24 വ​രെ ആ​റ് ഡി​വൈ​എ​സ്പി​മാ​രും ആ​റ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും 93 എ​സ്ഐ-​എ​എ​സ്ഐ​മാ​രും 531 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം അ​രൂ​ർ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യു​ണ്ടാ​കും.

ഇ​തു​കൂ​ടാ​തെ പ​ട്രോ​ളിം​ഗി​നാ​യു​ള്ള സേ​ന​യു​മ​ട​ക്കം 1182 പേ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി പ​റ​ഞ്ഞു. ജി​ല്ല​യി​ലാ​കെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 32 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 64 പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളാ​കും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല തു​ട​ങ്ങി​യ​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.