‘വോ​ട്ടി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഒ​രു​മ​രം​’
Monday, October 21, 2019 10:22 PM IST
ആ​ല​പ്പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ളു​മാ​യി പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് അ​ഹ​മ്മ​ദ് എ​ത്തി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വോ​ട്ടി​ന്‍റെ ഓ​ർ​മയ്​ക്കാ​യി ഒ​രു​മ​രം​ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​രൂ​രി​ലെ 36 മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ആ​യു​ർ​വേ​ദ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ ന​ടീ​ലും വി​ത​ര​ണ​വും ന​ട​ത്തി​യ​ത്.

വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ന​ൽ​കു​ന്ന​തി​നൊ​പ്പം സ​മ്മ​ർ​ദ​മി​ല്ലാ​തെ വോ​ട്ടു ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും, അ​തി​ന്‍റെ ഓ​ർ​മ​ക്കാ​യി ഒ​രു വൃ​ക്ഷ​ത്തൈ​ന​ട്ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ന് ത​ങ്ങ​ളു​ടെ​താ​യ പ​ങ്കു​റ​പ്പി​ക്കാ​ൻ സ​മ്മ​തി​ദാ​യ​ക​ര പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​യി​ട്ടാ​ണ് വോ​ട്ടി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഒ​രു​മ​രം​ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ല​ക്‌ഷൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഗ്രി​ഗ​റി കെ. ​ഫി​ലി​പ്പ്, സൂ​പ്ര​ണ്ട് എ​സ്. അ​ൻ​വ​ർ, തൈ​ക്കാ​ട്ട്ശേ​രി ബി​ഡി​ഒ എ.​ബി​ജു​കു​മാ​ർ, വ​നി​താ ക്ഷേ​മ ഓ​ഫീ​സ​ർ പി.​പി.​വി​നോ​ദ്, സു​മേ​ഷ് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രും പങ്കെടുത്തു.