റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ ജ​നം ദു​രി​ത​ത്തി​ലാ​യി
Monday, October 21, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ റെ​യി​ൽ​വേ​സ്റ്റേ​ഷ​ന് കി​ഴ​ക്കു ഭാ​ഗ​ത്ത് ക​ർ​ത്താം മ​ഠം ക്ഷേ​ത്ര​ത്തി​നുസ​മീ​പ​ത്തെ റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ ജ​നം ദു​രി​ത​ത്തി​ലാ​യി. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് ഗേ​റ്റ് ത​ക​രാ​റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച മു​ത​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ​യി​ലെ ഒ​ട്ടു​മി​ക്ക വ​ഴി​ക​ളും വെ​ള്ള​ത്തി​ലാ​യി. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു നി​ന്നും ആ​ല​പ്പു​ഴ​ക്കു​ള്ള സ​മാ​ന്ത​ര പാ​ത​യാ​യ പ​ഴ​യ ന​ട​ക്കാ​വ് റോ​ഡിലെ ഗേ​റ്റാ​ണ് ത​ക​രാ​റി​ലാ​യ​ത്.

കോ​മ​ന, കാ​ക്കാ​ഴം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​വാ​ൻ വെ​ള്ളം ക​യ​റാ​തെ ഉ​ണ്ടാ​യി​രു​ന്ന ഏ​ക വ​ഴി​യാ​യ ഇ​വി​ടെ ഗേ​റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്ര മു​ട​ങ്ങി. രാ​വി​ലെ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ഭ​ക്ത​ർ ഉ​ൾ​പ്പെടെ നി​ര​വ​ധി ജ​ന​ങ്ങ​ൾ വ​ല​ഞ്ഞു. കൃ​ത്യ​സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ ഈ ​ഗേ​റ്റി​ൽ ത​ക​രാ​റ് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​വും ഗേ​റ്റ് തു​റ​ക്കു​വാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​കാ​തി​രു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് വ​ർ​ധി​പ്പി​ച്ചു. പു​ന​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഴ​യ ന​ട​ക്കാ​വ് റോ​ഡ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചി​ട്ട് അ​ഴ്ച​ക​ളാ​യി. ഈ ​ദു​രി​ത​ത്തി​നി​ടയ്​ക്ക് ഗേ​റ്റ് കൂ​ടി അ​ട​ഞ്ഞ​തോ​ടെ ജ​നം പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.