യ​ന്ത്രം വ​രാ​ൻ വൈ​കി, നാ​ട്ടു​കാ​ർ പൊ​ഴി​മു​റി​ച്ചു
Monday, October 21, 2019 10:22 PM IST
അ​ന്പ​ല​പ്പു​ഴ: മ​ണ്ണു​മാ​ന്തി​യ​ന്ത്രം വ​രാ​ൻ വൈ​കി. നാ​ട്ടു​കാ​ർ പൊ​ഴി​മു​റി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ക​ട​ലോ​ര മേ​ഖ​ല​യി​ലെ വാ​വ​ക്കാ​ട്ട് പൊ​ഴി​യാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​യ​ത്ന​ത്തി​ൽ മു​റി​ച്ച​ത്. ക​ന​ത്ത മ​ഴ മൂ​ലം പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി​രു​ന്നു.

പു​ല​ർ​ച്ചെ മു​ത​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ജെ​സി​ബി എ​ത്താ​ൻ വൈ​കി​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ഫ്. തോ​ബി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചു പൊ​ഴി​മു​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ക​ട​ലി​ലേ​ക്കു നീ​രൊ​ഴു​ക്കു ശ​ക്ത​മായി.