മാ​ന്നാ​റി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
Monday, October 21, 2019 10:25 PM IST
മാ​ന്നാ​ർ: മാ​ന്നാ​റി​ലെ ഗ​താ​ഗ​ത കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് സം​വി​ധാ​നം വ​രു​ന്നു. പോ​ലീ​സു​കാ​ർ​ക്ക് നി​യ​ന്ത്രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ഗ​താ​ഗ​ത തി​ര​ക്കേ​റി​യ മാ​ന്നാ​റി​ൽ സി​ഗ്ന​ൽ ലൈ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

മാ​ന്നാ​റി​നേ​ക്കാ​ൾ ഗ​താ​ഗ​ത​ത്തി​ര​ക്ക് ഇ​ല്ലാ​ത്ത പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും മാ​ന്നാ​റി​ൽ ലൈ​റ്റ് സ്ഥാ​പി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ മു​ൻ കൈ​യെ​ടു​ത്തി​ല്ല. മാ​ന്നാ​ർ പ​രു​മ​ല​ക്ക​ട​വ്, തൃ​ക്കു​ര​ട്ടി ജം​ഗ്ഷ​ൻ, സ്റ്റോ​ർ​ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. സ​ജി​ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ സ്ഥാ​പി​ക്കു​ക. ഇ​തി​നാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.