യു​വ​തി​യു​ടെ ഫേ​യ്സ് ബു​ക്ക് പോ​സ്റ്റി​ൽ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട യു​വാ​വ് പി​ടി​യി​ൽ
Tuesday, October 22, 2019 10:58 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഫേ​യ്സ്ബു​ക്ക് പോ​സ്റ്റി​ൽ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട യു​വാ​വി​നെ പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ കോ​ക്ക​പ്പ​ള്ളി വീ​ട്ടി​ൽ ഗോ​പി​യു​ടെ മ​ക​ൻ രാ​ജേ​ഷി (33) നെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പ്

ചേ​ർ​ത്ത​ല: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി നോ​ർ​ത്ത് സോ​ണ്‍ ക​ബ​ഡി ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്നും നാ​ളെ​യും എ​സ്എ​ൻ കോ​ള​ജി​ൽ ന​ട​ക്കും. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി നാ​ൽ​പ്പ​തോ​ളം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.