ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Tuesday, October 22, 2019 10:59 PM IST
മ​ങ്കൊ​ന്പ്: മ​ഴ​യി​ലും വെ​ള​ള​പ്പൊ​ക്ക​ത്തി​ലും കൃ​ഷി​ന​ശി​ച്ച മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും അ​ടി​യ​ന്തര സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ലാ​യ​തി​നാ​ൽ യ​ന്ത്ര​മി​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. കൊ​യ്തെ​ടു​ത്ത നെ​ല്ലും വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ന്നു ന​ശി​ക്കു​ക​യാ​ണ്.
വീ​ണ നെ​ൽ​ക്ക​തി​രു​ക​ൾ കൊ​യ്തെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ര​ട്ടി​യി​ല​ധി​കം യ​ന്ത്ര​വാ​ട​ക​യും കൊ​ടു​ക്കേ​ണ്ട​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ ന​ഷ്ടം ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ട​വീ​ണ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ളം വ​റ്റി​ച്ചു പു​ഞ്ച​കൃ​ഷി​യി​റ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ൾ ത​രി​ശാ​യി പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​ബു തോ​ട്ടു​ങ്ക​ൽ, പ്ര​കാ​ശ് പ​ന​വേ​ലി​ൽ, എ​ൻ അ​ജി​ത് രാ​ജു, ബി​ജു സി.​ആ​ന്‍റ​ണി, സ​ണ്ണി പ​ത്തി​ൽ, ബി​നോ​യ് ഉ​ല​ക്ക​പ്പാ​ടി, സ​ണ്ണി ക​ൽ​ക്കി​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.