പ​രു​മ​ല​യി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ചു
Wednesday, October 23, 2019 10:50 PM IST
മാ​ന്നാ​ർ: പ​രു​മ​ല​യി​ലെ 50-ഓ​ളം അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ച്ച് ഷെ​ഡു​ക​ൾ പൊ​ളി​ച്ച് മാ​റ്റി. പ​രു​മ​ല പാ​ലം മു​ത​ൽ തി​ക്ക​പ്പു​ഴ വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കൈ​യേ​റി സ്ഥി​രം ഷെ​ഡു​ക​ൾ നി​ർ​മി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന​വ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. പു​ളി​ക്കീ​ഴ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​ജ​പ്പ​ൻ റാ​വു​ത്ത​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി, റ​വ​ന്യു, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച മു​ന്പ് ക​ട​ക​ൾ പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കാ​ര്യ​മാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ വേ​ണ്ടി വ​ന്ന​ത്.
തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​രു​മ​ല പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ത്ത​രം ക​ട​ക​ൾ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. കൂ​ടാ​തെ ഗ​താ​ഗ​ത​ത്തി​നും ഇ​ത് ത​ട​സ​മാ​യി​രു​ന്നു.
കൂ​ടാ​തെ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​വും ക​ഞ്ചാ​വും വ​രെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചു.
പ​ല ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.