പു​ന്ന​പ്ര - വ​യ​ലാ​ർ സ​മ​ര​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ങ്ങ​ൾ അ​ർപ്പി​ച്ച് വി​എ​സ്
Wednesday, October 23, 2019 10:52 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര -വ​യ​ലാ​ർ സ​മ​ര​ത്തി​ന്‍റെ എ​ഴി​പ​ത്തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ.് അ​ച്യു​താ​ന​ന്ദ​ൻ സ​മ​ര സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.
പു​ന്ന​പ്ര തെ​ക്ക്, വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള വാ​ർ​ഡു ത​ല വാ​രാ​ച​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ർ​കോ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ ദേ​ശി​യ​പാ​ത​യി​ലൂ​ടെ ക​പ്പ​ക്ക​ട ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​ർ​ന്നു. അ​ന്പ​ല​പ്പു​ഴ വ​ട​ക്ക്, തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ത​ല വാ​രാ​ച​ര​ണ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​സ്മാ​ര​ക​ത്തി​ലേ​ക്ക് ജ​ഥ​ന​ട​ത്തി.
സി​പി​എം അ​ന്പ​ല​പ്പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​കു​ട്ട​ൻ, എ​ച്ച.് സ​ലാം, സി. ​രാ​ധാ​കൃ​ഷ്ണ​ൻ, സി​പി​ഐ, ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ. ​കെ. ജ​യ​ൻ, എ​ൻ. എ. ​ഷം​സു​ദ്ദി​ൻ, വി.​സി. മ​ധു, എ​ൻ.​പി. വി​ദ്യാ​ന​ന്ദ​ൻ എ​ന്നി​വ​ർ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.
തു​ട​ർ​ന്ന് ചേ​ർ​ന്ന ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഇ​രു ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ. നാ​സ​ർ, ടി. ​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ഇ.​കെ. ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.