സൈ​ക്കി​ൾ യാ​ത്രി​ക​നെ വ​ഴി​യി​ൽ ത​ള്ളി​യി​ട്ടു പ​ണം ത​ട്ടി​യെ​ടു​ത്തു
Wednesday, October 23, 2019 10:52 PM IST
മാ​വേ​ലി​ക്ക​ര: ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം സൈ​ക്കി​ൾ യാ​ത്രി​ക​നെ വ​ഴി​യി​ൽ ത​ള്ളി​യി​ട്ടു പ​ണം ത​ട്ടി​യെ​ടു​ത്തു.
പ​ല്ലാ​രി​മം​ഗ​ലം ചാ​ങ്കൂ​ർ വീ​ട്ടി​ൽ സി.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സാ​ണ് മോ​ഷ്ടാ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി ളാ​ഹ ജം​ഗ്ഷ​ന് കി​ഴ​ക്ക് ക​ള​ത്തൂ​ർ കാ​വി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ൽ വ​ന്ന മൂ​വ​ർ സം​ഘം അ​ടു​ത്തെ​ത്തി പെ​ട്രോ​ൾ പ​ന്പ് അ​ടു​ത്തു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു.
സൈ​ക്കി​ൾ നി​ർ​ത്തി വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ രാ​മ​ച​ന്ദ്ര​നെ ത​ള്ളി​വീ​ഴ്ത്തി പോ​ക്ക​റ്റി​ൽ നി​ന്നും പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ബ​ല​മാ​യി കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. പ​ഴ്സി​ൽ ആ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ണ്ടാ​യി​രു​ന്ന​താ​യി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി എ​ത്തി​യ​പ്പൊ​ഴേ​ക്കും ക​വ​ർ​ച്ച​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി ന​ല്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.