ക​യ​ർ കേ​ര​ള പ്ര​ചാ​ര​ണ​ം‌: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വ​ടം​വ​ലി​യോ​ടെ ആ​വേ​ശ്വോ​ജ്വ​ല തു​ട​ക്കം
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ എ​ട്ടു ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ ക​യ​ർ വ​ട​ത്തി​നി​രു​പു​റം നി​ന്ന് ബ​ല​പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തോ​ടെ ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ക​യ​ർ കേ​ര​ള 2019 -ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ഉ​ദ്ഘാ​ട​ക​നാ​യെ​ത്തി​യ എ.​എം. ആ​രി​ഫ് എം​പി​യും ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​റും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ന ജോ​ർ​ജും മ​ത്സ​ര​ത്തി​നു തൊ​ട്ടു​മു​ന്പു ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ വ​ട​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശം കൊ​ടു​മു​ടി ക​യ​റി. ക​യ​ർ കേ​ര​ള 2019 -ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കാ​ന്പ​സു​ക​ളി​ൽ ന​ട​ത്തു​ന്ന വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ന്പ​സ് ക​യ​ർ വ​ണ്ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫും എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, എം​ഡി ജി. ​ശ്രീ​കു​മാ​ർ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. റി​യാ​സ്, സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ന ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ഡോ. ​റീ​ത്ത ല​ത, ഡോ. ​അ​ഞ്ജു എം. ​നീ​ലി​യ​റ, യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ഡി.​പി. ച​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ലെ ഹോം ​സ​യ​ൻ​സ് വ​കു​പ്പാ​ണ് വി​ജ​യി​ച്ച​ത്.

5,000 രൂ​പ​യും ഫ​ല​ക​വു​മാ​യി​രു​ന്നു വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 2,500 രൂ​പ​യും ഫ​ല​ക​വും സ​മ്മാ​ന​മു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് യു​ഐ​ടി​യി​ലും വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തി. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പു​ന്ന​പ്ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, നാ​ളെ രാ​വി​ലെ 11 ന് ​സെ​ന്‍റ് മൈ​ക്കി​ൾ കോ​ള​ജ്, ര​ണ്ടി​ന് എ​സ്എ​ൻ കോ​ള​ജ്, 1 5ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ടം​വ​ലി മ​ത്സ​രം ന​ട​ക്കും. ക​യ​ർ​പാ​യ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള കാ​ന്പ​സ് ക​യ​ർ വ​ണ്ടി​യി​ൽ സെ​ൽ​ഫി ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നു സ​മീ​പം നി​ന്നും സെ​ൽ​ഫി​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ചെ​യ്യു​ന്ന​വ​രി​ൽ ഏ​റ്റ​വു​മ​ധി​കം റീ​ച്ച് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കും.