യു​വ​ക​ലാ​സാ​ഹി​തി​ വ​യ​ലാ​ർ പു​ര​സ്കാ​രം വി​ജ​യ​രാ​ജ മ​ല്ലി​ക​യ്ക്ക്
Tuesday, November 12, 2019 10:22 PM IST
ആ​ല​പ്പു​ഴ: യു​വ​ക​ലാ​സാ​ഹി​തി ന​ല്കു​ന്ന വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ പേ​രി​ൽ സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക​വി​ത​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് വി​ജ​യ​രാ​ജ​മ​ല്ലി​ക​യു​ടെ ദൈ​വ​ത്തി​ന്‍റെ മ​ക​ൾ എ​ന്ന കൃ​തി അ​ർ​ഹ​മാ​യി. 11,111 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ലാ​ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം 23 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വ​യ​ലാ​ർ രാ​ഘ​വ​പ്പ​റ​ന്പി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ, ഇ.​എം. സ​തീ​ശ​ൻ, ഡോ. ​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ, ആ​സി​ഫ് റ​ഹീം എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ലാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
അ​വാ​ർ​ഡു​ദാ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡു​ദാ​നം ന​ട​ത്തും. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ​യു​ടെ ചാ​ന്തു​കു​ട​ഞ്ഞൊ​രു സൂ​ര്യ​ൻ മാ​ന​ത്ത് എ​ന്ന ഗാ​ന​സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​നം തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍​പോ​ൾ ച​ല​ച്ചി​ത്ര​ന​ട​ൻ ചേ​ർ​ത്ത​ല ജ​യ​നു ന​ല്കി നി​ർ​വ​ഹി​ക്കും. ടി.​ജെ. ആ​ഞ്ച​ലോ​സ്, പി. ​പ്ര​സാ​ദ്, എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എം.​സി. സി​ദ്ധാ​ർ​ഥ​ൻ, ഗീ​ത തു​റ​വൂ​ർ, ഡി. ​ഹ​ർ​ഷ​കു​മാ​ർ, ലീ​നാ​രാ​ജു എ​ന്നി​വ​ർ പ്രാ​സം​ഗി​ക്കും. വ​യ​ലാ​റി​ന്‍റെ ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​ന​വു​മു​ണ്ടാ​കും. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ, ചേ​ർ​ത്ത​ല ജ​യ​ൻ, ആ​സി​ഫ് റ​ഹീം, ​ഹ​ർ​ഷ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.