ജോ​ലി​ക്കി​ട​യി​ല്‍ നെ​ഞ്ചു​വേ​ദ​ന: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ മ​രി​ച്ചു
Friday, November 15, 2019 10:42 PM IST
മാ​വേ​ലി​ക്ക​ര: ജോ​ലി​ക്കി​ട​യി​ല്‍ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ മ​രി​ച്ചു. മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും മു​ട്ടം ക​ണി​ച്ച​നെ​ല്ലൂ​ര്‍ ചി​റ്റോ​ടി​ത്ത​റ​യി​ല്‍ ക​രു​ണാ​ക​ര​ന്‍റെ മ​ക​ന്‍ സി.​കെ. ബാ​ബു​വാ (54)ണ് ​മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​വേ​ലി​ക്ക​ര​യി​ല്‍ നി​ന്നും ചെ​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ചെ​ട്ടി​കു​ള​ങ്ങ​ര എ​ത്തി​യ​പ്പോ​ഴേ​ക്കും ബാ​ബു​വി​ന് അ​സ​ഹ്യ​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും . യാ​ത്രി​ക​രു​മാ​യി ബ​സ് മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും​കു​ഴ​ഞ്ഞ് വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് വ​ണ്ടാ​​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: വി​ജ​യ​മ്മ, മ​ക്ക​ള്‍: വി​ശാ​ഖ്(​മി​ല​ട്ട​റി, ജ​മ്മു), വൈ​ശാ​ഖ്.