സ്കൂ​ൾ​കു​ട്ടി​ക​ൾ ത​മ്മി​ൽ അ​ടി​പി​ടി മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്
Friday, November 15, 2019 10:42 PM IST
മു​ഹ​മ്മ : സ്കൂ​ൾ​കു​ട്ടി​ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്. ചേ​ർ​ത്ത​ല​യ്ക്ക് തെ​ക്കു​ള്ള സ​ർ​ക്കാ​ർ സ്കൂ​ളി​ലെ ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സ്കൂ​ളി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​വ​ർ ക​ല​വൂ​ർ അ​യ്യ​ങ്കാ​ളി ജം​ക്ഷ​നു സ​മീ​പം ഒ​ത്തു​കൂ​ടി മൂ​ന്നു​കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രാ​ളു​ടെ ത​ല​യ്ക്കും പ​രി​ക്കു​ണ്ട്.
ഇ​വ​ർ മു​ഹ​മ്മ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വം സം​ബ​ന്ധി​ച്ച് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ജി​ല്ലാ കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.