ജി​ല്ലാ ജ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് മ​ന്ത്രി
Sunday, November 17, 2019 10:53 PM IST
ആ​ല​പ്പു​ഴ: ജി​ല്ല ജ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ജി​ല്ല ജ​യി​ലി​ൽ ജ​യി​ൽ ക്ഷേ​മ​ദി​നാ​ഘോ​ഷം ഉ​ദ്ഘ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​യി​ൽ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടു കൂ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ന്തേ​വാ​സി​ക​ൾ​ക്കും കു​റ​ച്ചുകൂ​ടി സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ക്കും. ജ​യി​ലി​ൽ ആ​രും കു​റ്റ​വാ​ളി​ക​ള​ല്ല, മ​റി​ച്ച് എ​ല്ലാ​വ​രും അ​ന്തേ​വാ​സി​ക​ൾ മാ​ത്ര​മാ​ണ്. ജ​യി​ലി​ൽനി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന​ത് മാ​റ്റിവ​ച്ചാ​ൽ എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ള്ള പൗ​രന്മാ​രാ​ണ് അ​വി​ടെ​യു​ള്ള​ത്. നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു.

ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​ക പി​രി​മു​റു​ക്കം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സന്മാ​ർ​ഗി​ക ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രും ജ​യി​ൽ വ​കു​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ജ​യി​ൽ ക്ഷേ​മ ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി നി​ർ​വഹി​ച്ചു . പ്രി​സ​ണ്‍​സ് (ദ​ക്ഷി​ണ​മേ​ഖ​ല) ഡി​ഐ​ജി പി. ​അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാം​ഗം എ.​എം. നൗ​ഫ​ൽ, ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ട് സാ​ജ​ൻ ആ​ർ. ജി​ല്ല പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബി​ജു, അ​സി. പ്രി​സ​ണ്‍ ഓ​ഫീ​സ​ർ കെ.​എം. പ്ര​വീ​ണ്‍​കു​മാ​ർ, ആ​ർ.​എ​സ്.​ഇ.​ടി.​ഐ ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ എം. ​നാ​യ​ർ, സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ർ ഉ​മ്മ​ച്ച​ൻ പി. ​ച​ക്കു​പു​ര​യ്ക്ക​ൽ, അ​സി. സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ പി.​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​നി​മാ സീ​രി​യ​ൽ താ​രം മി​ഥു​ല സെ​ബാ​സ്റ്റ്യ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.