അ​ന്താ​രാ​ഷ്‌ട്ര വി​ദ്യാ​ർ​ഥി​ ദി​നാ​ച​ര​ണം
Sunday, November 17, 2019 10:54 PM IST
ആ​ല​പ്പു​ഴ: ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ ക്യ​പ​യു​ടെ സ്നേ​ഹ​പാ​ഠം പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി ദി​നാ​ച​ര​ണം പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബി​ജോ​യ് അ​റ​ക്ക​ൽ നീ​ർ​ക്കു​ന്നം അ​ൽ മ​നാ​ർ അ​റ​ബി​ക് കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്യ​പ പ്ര​സി​ഡ​ന്‍റ് ഹം​സ എ.​കു​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്യ​പ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണം പു​തി​യ ല​ക്ക​വും ക്യ​പ ആ​തു​ര​സേ​വാ പു​ര​സ്കാ​ര വി​ത​ര​ണ നോ​ട്ടീ​സും ച​ട​ങ്ങി​ൽ ഡോ. ​ടി. ജ​യ​ശ്രി പ്ര​കാ​ശ​നം ചെ​യ്തു. ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ നി​ര​ന്ത​ര വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ അ​നൂ​പ് രാ​ജേ​ഷി​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. പ്ര​ദീ​പ് കൂ​ട്ടാ​ല, നി​ധി​ൽ​കു​മാ​ർ, സി.​കെ. ഷെ​രീ​ഫ്, അ​ഭ​യ​ൻ യ​ദു​കു​ലം, ജെ. ​കോ​മ​ള​വ​ല്ലി, ലാ​ലി അ​ഭ​യ​ൻ, ഹ​സീ​ന ഷു​ക്കൂ​ർ, മാ​ജി​ദ മു​ജീ​ബ്, നി​വി​ൻ പ​ല്ല​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.