കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു
Tuesday, November 19, 2019 10:23 PM IST
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര​യി​ൽ കോ​ള​നി നി​വാ​സി​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന കി​ണ​ർ ഇ​ടി​ഞ്ഞു. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് കു​റ​ത്തി​കാ​ട് ചെ​റു​കു​ന്നം ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ പൊ​തു​കി​ണ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ളാ​ണ് ഇ​ടി​ഞ്ഞ​ത്.

അ​ന്പ​തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കി​ണ​റി​ന്‍റെ ഉ​ൾ​ഭാ​ഗ​ത്ത് കാ​ടു​ക​യ​റി​യ നി​ല​യി​ലും തൊ​ടി​ക​ളി​ൽ ഏ​റെ​യും ത​ക​ർ​ന്ന നി​ല​യി​ലു​മാ​ണ്. 32 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കി​ണ​റി​നെ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​ത്. മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ൾ​ക്കാ​യി കു​ഴ​ൽ കി​ണ​റി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ന്പ് ചെ​യ്തു കി​ട്ടു​ന്ന ജ​ലം ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു.

കി​ണ​ർ ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം കു​ഴ​ൽ കി​ണ​റി​ൽ നി​ന്നു​ള്ള പ​ന്പിം​ഗ് ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

കി​ണ​റി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പോ​കു​ന്ന​ത​ല്ലാ​തെ തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും കോ​ള​നി നി​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. എ​സ്‌​സി, എ​സ്ടി ഫ​ണ്ട് കോ​ള​നി​ക്കാ​യി ഇ​തു​വ​രെ ചി​ല​വ​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് ചി​ല​വ​ഴി​ച്ചെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് കി​ണ​ർ വൃ​ത്തി​യാ​ക്കി​ത്ത​ര​ണ​മെ​ന്നും ആ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.