എ​ൻസി​പി നേതാവ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, November 19, 2019 10:58 PM IST
ചേ​ർ​ത്ത​ല: എ​ൻ സി ​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.​ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 9-ാം വാ​ർ​ഡി​ൽ വി​നോ​ദ് പു​ഞ്ച​ച്ചി​റ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കുന്നേരം ഏഴ്മ​ണി​യോ​ടെ വീ​ടി​ന് സ​മീ​പ​ത്ത് സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കെ ​വി എം ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം,എ​ൻ സി ​പി ജി​ല്ലാ സെ​ക്ര​ട്ട​റി, ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വരുകയായിരുന്നു. പ​രേ​ത​രാ​യ രാ​മ​കൃ​ഷ്ണ​ൻ- കാ​ഞ്ച​ന​വ​ല്ലി​ദന്പതികളുടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ശോ​ക​ൻ, ഷൈ​ല, പ്ര​സ​ന്ന​കു​മാ​രി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ.