ക​ണ്ണ​ങ്ക​രി ക​ട​ന്പ​ങ്ക​രി പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 21, 2019 10:40 PM IST
ആ​ല​പ്പു​ഴ: ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ങ്ക​രി ക​ട​ന്പ​ങ്ക​രി പാ​ലം ഉ​ദ്ഘ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, 14 വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പാ​ല​ത്തി​ലൂ​ടെ എ​ഴു​നൂ​റ്റി​ൽ, ക​ണ്ണ​ങ്ക​രി, ക​ട​ന്പ​ങ്ക​രി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് ട്രാ​ക്ട​ർ, കൊ​യ്ത്തു​മെ​തി യ​ന്ത്രം എ​ന്നി​വ എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്. ത​ല​വ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജൂ പാ​ല​ത്തി​ങ്ക​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സു​ഷ​മാ സു​ധാ​ക​ര​ൻ, ജോ​ജി വൈ​ല​പ്പ​ള്ളി, ടെ​ഡി സ​ക്ക​റി​യ, മാ​ത്യു​ക്കു​ട്ടി തെ​ങ്ങും​പ​ള്ളി​ൽ, അ​ച്ച​ൻ​കു​ഞ്ഞ് ഏ​ഴി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.