ആ​ല​പ്പു​ഴ​യി​ൽ ഇ​നി ക​യ​റി​ന്‍റെ കേ​ളി​കൊ​ട്ട് : ക​യ​ർ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ
Wednesday, December 4, 2019 11:34 PM IST
ആ​ല​പ്പു​ഴ: ക​യ​ർ, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​യ​ർ​ന്നു​വ​രു​ന്ന ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണം ശ​ക്ത​മാ​ക്കി​യാ​ൽ മാ​ത്ര​മേ ക​യ​ർ വൈ​വി​ധ്യ​വ​ത്ക​ര​ണം വി​ജ​യി​ക്കൂ​വെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ക​യ​ർ കേ​ര​ള​യു​ടെ എ​ട്ടാം പ​തി​പ്പ് ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​ര​ത്തെ നാ​ഷ​ണ​ൽ ക​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഈ ​ദി​ശ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കേ​ണ്ട​തു​ണ്ട്, അ​തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ ആ​ശ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​രും. അ​ത്ത​ര​മൊ​രു സം​രം​ഭം കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 2015ൽ 7000​ട​ണ്‍ മാ​ത്ര​മാ​യി​രു​ന്ന ക​യ​ർ ഉ​ത്പാ​ദ​നം ഇ​ന്ന് 20,000 ട​ണ്ണി​ലേ​ക്ക് ഉ​യ​ർ​ന്നി​രി​ക്കു​ന്നു. അ​ടു​ത്ത വ​ർ​ഷം ഇ​ത് 40,000 ട​ണ്ണാ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി കേ​ര​ള​ത്തി​ലെ ക​യ​ർ​വ​കു​പ്പ് മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ന് ഈ ​മേ​ഖ​ല​യി​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്. ക​യ​ർ ര​ണ്ടാം പു​ന​രൂ​ജ്ജീ​വ​ന പാ​ക്കേ​ജി​ലൂ​ടെ ക​യ​ർ മേ​ഖ​ല​യി​ൽ ആ​ധു​നി​ക​വ​ത്ക​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. റോ​ഡ് നി​ർ​മാ​ണം, മ​ണ്ണൊ​ലി​പ്പ് നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ വി​വി​ധ ഉ​പ​യോ​ഗ​ങ്ങ​ൾ​ക്ക് ക​യ​ർ ഭൂ​വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഇ​തി​ന​കം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ക​യ​ർ ഭൂ​വ​സ്ത്ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഇ​തു കൂ​ടു​ത​ലാ​യി വി​നി​യോ​ഗി​ക്കാ​ൻ ക​യ​ർ വ്യ​വ​സാ​യ​ത്തെ സ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ട്.

പ്ലാ​സ്റ്റി​കി​ന് ബ​ദ​ലാ​യി പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​വും മൃ​ദു​വാ​യ​തു​മാ​യ ച​കി​രി​യെ പ​രു​വ​പ്പെ​ടു​ത്തു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​ൻ ഗ​വേ​ഷ​ക​ർ ശ്ര​മി​ക്കു​മെ​ന്നു പ്ര​ത്യാ​ശി​ക്കു​ന്നു. ക​യ​ർ കേ​ര​ള​യി​ലെ അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്തം ആ​ഗോ​ള ഇ​ട​പെ​ട​ലു​ക​ളും സ​ഹ​ക​ര​ണ​ത്തി​നു​ള്ള വ​ഴി​ക​ളും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യ​ങ്ങ​ളും സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ധ​ന-​ക​യ​ർ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടാം ക​യ​ർ പു​നഃ​സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഊ​ന്ന​ൽ ച​കി​രി ഉ​ത്പാ​ദ​ന​ത്തി​ലാ​ണ്. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ശേ​ഷം 120 ച​കി​രി മി​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഇ​ത് 300 ആ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്ത​ർ​ദേ​ശീ​യ പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​നും നി​ർ​വ​ഹി​ച്ചു.

ക​യ​ർ ജി​യോ ടെ​ക്സ​റ്റൈ​ൽ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഉ​പ​യോ​ഗി​ച്ച​തും ക​യ​ർ വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ക​യ​ർ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നു സ​ഹാ​യി​ച്ച​താ​യി സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ഭ​ക്ഷ്യ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു.

ആ​ഭ്യ​ന്ത​ര വി​ദേ​ശ ക​ന്പോ​ള​ത്തെ ക​യ​ർ മേ​ഖ​ല​യ്ക്ക് പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​യ​ർ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ൽ​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ക​യ​ർ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. ദേ​വ​കു​മാ​ർ, ക​യ​ർ വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ​ദ്മ​കു​മാ​ർ, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​യ​ർ കേ​ര​ള 2019 -ന്‍റെ ഭാ​ഗ​മാ​യി ‘ക​യ​ർ ര​ണ്ടാം പു​നഃ​സം​ഘ​ട​ന നേ​ട്ട​ങ്ങ​ളും ഭാ​വി വ​ഴി​ക​ളും’ എ​ന്ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​ന്പ​രാ​ഗ​ത ക​യ​ർ വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ​ത്തി​ന്‍റെ നി​ല​നി​ല്പി​നാ​യി കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ആ​വ​ശ്യം. ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് പേ​രു​കേ​ട്ടി​രു​ന്ന കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഈ ​വ്യ​വ​സാ​യം ഇ​ന്ന് വ​ള​രെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. കൊ​ല്ലം തു​റ​മു​ഖം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും നാ​ളി​കേ​ര ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചാ​ൽ ക​യ​ർ വ്യ​വ​സാ​യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ധ​നം-​ക​യ​ർ മ​ന്ത്രി ടി.​എം. തോ​മ​സ് ഐ​സ​ക് അ​ധ്യ​ക്ഷ​നാ​യി. ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ. സാ​യി​കു​മാ​ർ, ക​യ​ർ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ൻ. പ​ത്മ​കു​മാ​ർ, ക​യ​ർ​ഫെ​ഡ് എം​ഡി​സി സു​രേ​ഷ്കു​മാ​ർ, വി​വി​ധ ക​യ​ർ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.