കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, December 5, 2019 10:35 PM IST
ചേ​ർ​ത്ത​ല: അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​ഡൊ​മി​നി​ക് വാ​ളന്മ നാ​ൽ ന​യി​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 14 മു​ത​ൽ 18 വ​രെ ഹോ​ളി ഫാ​മി​ലി സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ​യും മ​റ്റു സ​ർ​ക്കാ​രേ​ത​ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. ക​ണ്‍​വ​ൻ​ഷ​നു​ശേ​ഷം രാ​ത്രി 10.30 മു​ത​ൽ ചേ​ർ​ത്ത​ല​യി​ൽ നി​ന്നും വി​വി​ധ സ്ഥ​ല​ങ്ങ​ളിലേക്ക് വാ​ഹ​നസൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ൾ ഉ​ണ്ടാ​കാ​തെ വി​പു​ല​മാ​യ രീ​തി​യി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
തി​ര​ക്കു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യം ഉ​ണ്ടാ​കാ​തെ നോ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക വോ​ള​ന്‍റി​യേ​ഴ്സി​നെ നി​യോ​ഗി​ക്കും. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഫ​യ​ർ​ഫോ​ഴ്സ്, മെ​ഡി​ക്ക​ൽ, ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. ക​ണ്‍​വ​ൻ​ഷ​ൻ ഗ്രൗ​ണ്ടി​ലും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കും. ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം നി​ല​വി​ലു​ള്ള ടോ​യ്‌ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ കൂ​ടാ​തെ ഇ ​ടോ​യ്‌ല​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.