കാ​ർ​ഷി​കപ​ദ്ധ​തി​ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും
Sunday, December 8, 2019 10:59 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2019-20 പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കൂ​ട​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ല കാ​ർ​ത്തി​കേ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്തു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി സം​യു​ക്ത പ​ച്ച​ക്ക​റി കൃ​ഷി, കേ​ര​സം​ര​ക്ഷ​ണ പ​ദ്ധ​തി, കു​രു​മു​ള​ക് കൃ​ഷി, നെ​ൽ​കൃ​ഷി വി​ക​സ​നം തു​ട​ങ്ങി​യ നാ​ല് പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​യു​ക്ത പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി പാ​വ​ൽ, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, പീ​ച്ചി​ൽ തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ൾ, തെ​ങ്ങി​നു വ​ളം എ​ന്നി​വ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ജൈ​വ സാ​ദ്ധ്യ​ത​ക​ളെ കു​റി​ച്ച് കൃ​ഷി ഓ​ഫീ​സ​ർ ഫാ​ത്തി​മ ക്ലാ​സെ​ടു​ത്തു. ശ്രീ​ദേ​വി മ​ഹാ​ദേ​വ​ൻ, സി. ​ചെ​ല്ല​പ്പ​ൻ, വി.​എം. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ല​ഗോ​പാ​ൽ, രാ​ധാ​മ​ണി​യ​മ്മ, പ്രീ​ത, മ​മ്മ​ച്ച​ൻ മ​ധു​ര​ത്തി​ൽ എ​ന്നീ ക​ർ​ഷ​ക​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​രി​ച്ചു.