ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ശി​ല്പ​ശാ​ല
Sunday, December 8, 2019 11:00 PM IST
ആ​ല​പ്പു​ഴ: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കൊ​രു കൈ​ത്താ​ങ്ങ് ശി​ല്പ​ശാ​ല ഭ​ക്ഷ്യ സി​വി​ൽ സ​പ്ലെ​സ് വ​കു​പ്പു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ മ​ധു അ​ധ്യ​ക്ഷ​യാ​യി. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി. ​ര​വീ​ന്ദ്ര​ൻ പി​ള്ള, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ എം. ​പ്ര​കാ​ശ്, കെ. ​ശ​ശി​കു​മാ​ർ , അ​സി. ഡ​യ​റ​ക്ട​ർ സി.​ഡി. ശ്രീ​ലേ​ഖ എ​ന്നി​വ​ർ ജി​ല്ല​യി​ലെ മാ​തൃ​കാ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തി.
ശി​ല്പ​ശാ​ല​യി​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ജി. ശ്രീ​ല​ത, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി പ്ര​ഭാ​ക​ര​ൻ, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ് , ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ, ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ല്ല​ശേ​രി, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു വാ​ല​ത്തി​ങ്ക​ൽ, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ശെ​ൽ​വ​രാ​ജ്, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു ബി​നു, പി.​എ. ജു​മൈ​ല​ത്ത്, ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ ,ക്ഷീ​ര സം​ഗ​മം ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. കാ​ർ​ത്തി​കേ​യ​ൻ, ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ബ്ലോ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ പി. ​സി​നി​മോ​ൾ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.