ച​ന്പ​ക്കു​ളം-​എ​ട​ത്വ റോ​ഡി​ൽ ന​ട​പ്പാ​ത​യി​ല്ല; അ​പ​ക​ട​ങ്ങ​ൾ തു​ട​ർ ക​ഥയാകുന്നു
Monday, December 9, 2019 10:38 PM IST
മ​ങ്കൊ​ന്പ് : ന​ട​പ്പാ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ച​ന്പ​ക്കു​ളം-​എ​ട​ത്വ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു. റോ​ഡി​ന്‍റെ ക​ണ്ട​ങ്ക​രി മു​ത​ൽ എ​ട​ത്വ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് റോ​ഡി​നു ന​ട​പ്പാ​ത​യി​ല്ലാ​ത്ത​ത്. നേ​ര​ത്തെ ആ​വ​ശ്യ​ത്തി​നു ന​ട​പ്പാ​ത​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ൽ ഒ​രു മാ​സം മു​ന്പു ടാ​റിം​ഗി​ന് വീ​തി​കൂ​ട്ടി​യ​തോ​ടെ​യാ​ണ് ന​ട​പ്പാ​ത​യി​ല്ലാ​താ​യ​തും അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തും.

പു​തി​യ ടാ​റിം​ഗ് ന​ട​ന്ന​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തി​ലും ഒ​രു മീ​റ്റ​റോ​ളം വീ​തി കൂ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ ടാ​റിം​ഗ് ക​ഴി​ഞ്ഞാ​ൽ റോ​ഡി​ൽ ന​ട​ക്കാ​നി​ട​മി​ല്ലാ​തെ​യാ​യി. ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​തു​വ​ഴി വ​ന്ന പെ​ട്ടി​വ​ണ്ടി പാ​ട​ത്തേ​യ​ക്കു മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഒ​രേ​സ​മ​യം ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​നാ​കാ​ത്ത സ്ഥി​തി​യു​ണ്ട്. ദി​നം​പ്ര​തി നി​ര​വ​ധി സ്കൂ​ൾ ബ​സു​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കു​ന്പോ​ൾ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ള​വു​ക​ളി​ലെ​ത്തു​ന്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ട​ത്തേ​ക്കു മ​റി​യാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ള്ള സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ ടോ​റ​സ് ലോ​റി​ക​ളും ഇ​തു​വ​ഴി ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി ഓ​ടു​ന്ന​തു​മൂ​ലം റോ​ഡി​ന്‍റെ തി​ട്ട ഇ​ടി​യാ​നും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ട​ത്തു കൃ​ഷി​യി​ല്ലാ​തെ വെ​ള്ളം ക​യ​റ്റി​യി​ട്ടി​രി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ക്കും. വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ ജീ​വ​ഹാ​നി​വ​രെ സം​ഭ​വി​ക്കാ​നി​ട​യു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഏ​റ്റ​വു​മ​ധി​ക​മാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. വ​ലി​യ​വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ യാ​ത്ര​ക്കാ​ർ പാ​ട​ത്തേ​ക്കി​റ​ങ്ങി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​നി​രു​വ​ശ​വും മ​ണ്ണ​ടി​ച്ചു വീ​തി കൂ​ട്ടു​ക​യോ ഇ​രു​വ​ശ​ങ്ങ​ളി​ലും എ​സി റോ​ഡി​ലേ​തി​നു തു​ല്യ​മാ​യി സം​ര​ക്ഷ​ണ വേ​ലി കെ​ട്ടു​ക​യോ വേ​ണം. ഇ​ല്ലെ​ങ്കി​ൽ റോ​ഡി​നി​രു​വ​ശ​വും ക​ല്ലു​കെ​ട്ടി മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ക​യെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.