കി​ട​പ്പു രോ​ഗി​ക​ൾ​ക്കു നീ​ണ്ട കാ​ത്തി​രി​പ്പ്
Monday, December 9, 2019 10:39 PM IST
അ​ന്പ​ല​പ്പു​ഴ: സി​ടി സ്കാ​നിം​ഗി​നാ​യി കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു നീ​ണ്ട കാ​ത്തി​രി​പ്പ്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളി​ൽ ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് സി​ടി സ്ക്വാ​നിം​ഗി​ലൂ​ടെ രോ​ഗ നി​ർ​ണ​യം ന​ട​ത്ത​ണ​മെ​ങ്കി​ൽ ര​ണ്ടു​മാ​സം നീ​ണ്ട കാ​ത്തി​രി​പ്പു ന​ട​ത്തെ​ണ്ട​ത്.
രോ​ഗി​ക്ക് മ​ര​ണം സം​ഭ​വി​ച്ചാ​ലും ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ ഉ​ത്ത​ര​വാ​ധി​ക​ൾ അ​ല്ലെ​ന്നു​സാ​രം. ആ​ശു​പ​ത്രി​യു​മാ​യി അ​നു​ബ​ന്ധി​ച്ചു​ള്ള സി​ടി സ്കാ​ൻ ലാ​ബി​ൽ ദി​നം​പ്ര​തി 50 ൽ ​അ​ധി​കം രോ​ഗി​ക​ളു​ടെ സ്കാ​നിം​ഗ് ന​ട​ത്തു​ന്നെു​ണ്ട​ങ്കി​ലും കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ര​ണ്ടു​മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള ദി​വ​സ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും ക്ഷ​ത​മേ​റ്റും ഞ​ര​ന്പു​ക​ൾ​ക്കു ത​കാ​ർ സം​ഭ​വി​ച്ചു ചി​കി​ത്സ​സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ സ്ഥി​തി മെ​ച്ച​പെ​ട്ടോ​യെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ൽ സി​ടി സ്കാൻ ചെ​യ്ത​തി​നു ശേ​ഷ​മേ നി​ർ​ണ​യി​ക്കാ​ൻ പ​റ്റു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടും അ​ത്യ​സ​ന്ന​നി​ല​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നും എ​ത്തു​ന്ന​വ​ർ​ക്കും ഉ​ട​ന​ടി സ്കാനിം​ഗ് ന​ൽ​കാ​ൻ പ​റ്റു​ക​യു​ള്ളു യെ​ന്നും വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മേ സ്കാ​നിം​ഗ് ചെ​യ്യാ​ൻ പ​റ്റു​ക​യു​ള്ളു​യെ​ന്നും ഇ​തി​നാ​ലാ​ണ് താ​മ​സം നേ​രി​ടു​ന്ന തെ​ന്നു​മാ​ണ് സി​ടി ലാ​ബ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഷ്യം.
ഇ​ന്ന​ലെ പ​ല വാ​ർ​ഡു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ത്തോ​ളം രോ​ഗി​ക​ളെ​യാ​ണ് വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി പ്ര​കാ​രം സി​ടി ലാ​ബി​ൽ എ​ത്തി​ച്ച​ത്.
മ​ണി​ക്കൂ​റോ​ളം ലാ​ബി​ന് പു​റ​ത്ത് രോ​ഗി​ക​ളു​മാ​യി ബ​ന്ധു​ക്ക​ൾ കു​ത്തി​യി​രു​ന്ന​തി​ന് ശേ​ഷം രോ​ഗി​ക​ളു​മാ​യി തി​രി​കെ വാ​ർ​ഡു​ക​ളി​ലേ​ക്ക് നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ടി​യ​ന്ത​ര രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ ക​ഴി​യാ​തെ രോ​ഗി​ക​ൾ മ​രി​ച്ചാ​ലും ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ളും സി​ടി ലാ​ബ് ജീ​വ​ന​ക്കാ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് സാ​രം. പു​റം ലാ​ബു​ക​ളി​ലെ​ത്തി​ച്ച് സ്കാ​ൻ ചെ​യ്താ​ൽ വ​ൻ തു​ക​യാ​ണ് പു​റം​ലാ​ബു​കാ​ർ വാ​ങ്ങു​ന്ന​ത്. ഇ​ത് നി​ർ​ധ​ന​രാ​യ പ​ല രോ​ഗി​ക​ൾ​ക്കും താ​ങ്ങാ​ൻ പ​റ്റാ​ത്ത​തു​മാ​ണ്. രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ സി​ടി ലാ​ബി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ങ്കി​ലും ഇ​വി​ടെ അ​വ​സ്ഥ വേ​റെ​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​ട് പ​രാ​തി പ​റ​യു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ്.
സി​ടി, എ​ക്സ് റേ ​ഉ​ൾ​പെ​ട്ട റേ​ഡി​യേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് മേ​ധാ​വി​യാ​യി ഒ​രു ഡോ​ക്ട​റെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നൊ ഫോ​ണി​ൽ ബ​ന്ധ​പെ​ടാ​നോ പ​റ്റാ​ത്ത അ​വ​സ്ഥ​യും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ വ​ല്ലാ​തെ അ​ല​ട്ടു​ക​യാ​ണ്. രോ​ഗി മ​ര​ണ​പെ​ട്ടാ​ൽ ബ​ന്ധു​ക്ക​ൾ ബ​ഹ​ളം​വ​യ്ക്കു​ക​യും അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് രോ​ഗി മ​രി​ച്ചെ​തെ​ന്ന് ആ​രോ​പി​ച്ച് ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി​യാ​ൽ രോ​ഗി​യെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ റി​പ്പോ​ർ​ട്ടി​ൽ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പെ​ട്ട​ല്ല ഹൃ​ദ​യാ​ഘാ​തം മ​റ്റും മൂ​ല​മാ​ണെ​ന്ന് ചൂ​ണ്ടി കാ​ണി​ക്കു​ക​യും ചെ​യ്യും. ആ​ഴ്ച​ക​ഴി​യു​ന്പോ​ൾ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട് രോ​ഗി മ​രി​ക്കാ​നു​ണ്ടാ​യ കാ​ര​ണം ജീ​വ​ന​ക്കാ​രു​ടെ പി​ഴ​വ് കൊ​ണ്ട​ല്ല പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണ് കാ​ര​ണ​ങ്ങ​ളെ​ന്നും പ​റ​യു​ക​യാ​ണ് പ​തി​വ്. ഇ​തി​നു പ​രി​ഹാ​ര​ത്തി​നാ​യി മ​നു​ഷ്യാ​വ​കാ​ശ​ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.