ജ​ന​കീ​യ മേ​ള​യാ​യി ഗ​ദ്ദി​ക, സ്റ്റാ​ളു​ക​ളു​ക​ളി​ൽ തി​ര​ക്കേ​റി
Tuesday, December 10, 2019 10:44 PM IST
മാ​വേ​ലി​ക്ക​ര: കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഗ​ദ്ദി​ക-2019 നാ​ടി​ന്‍റെ ജ​ന​കീ​യ മേ​ള​യാ​യി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും മേ​ള​യി​ൽ എ​ത്തു​ന്ന​ത്. ത​ടി, മു​ള, തേ​ങ്ങ എ​ന്നി​വ​യി​ൽ തീ​ർ​ത്ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വി​വി​ധ​ത​രം ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, എ​ന്നി​വ​യ്ക്ക് പു​റ​മേ തു​ണി​ത്ത​ര​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചാ​മ​യ​രി, റാ​ഗി, മു​ള​യ​രി, തേ​ൻ നെ​ല്ലി​ക്ക, കാ​ട്ടു​തേ​ൻ, ചെ​റു​തേ​ൻ എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി​യി​ലു​ള്ള തു​ണി​ത്ത​ര​ങ്ങ​ളും മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ര​ന്പ​രാ​ഗ​ത ഗോ​ത്ര രീ​തി​യി​ൽ ഒ​രു​ക്കി​യ വീ​ടും ഏ​റു​മാ​ട​വും ഗ​ദ്ദി​ക​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. മു​ള, മ​ണ്ണ്, പു​ല്ല്, മ​ര​ക്കൊ​ന്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഇ​ത്ത​രം വീ​ടു​ക​ൾ ചൂ​ടു​കാ​ല​ത്ത് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. കാ​ടി​ന്‍റെ മ​ക്ക​ളു​ടെ വി​വി​ധ ത​രം ഭ​ക്ഷ​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യും മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

ചി​ര​ട്ട​യി​ൽ തീ​ർ​ത്ത മ​നോ​ഹ​ര ശി​ല്പ​ങ്ങ​ളും മേ​ള​യി​ലെ പ്ര​ത്യേ​ക ആ​ക​ർ​ഷ​ണ​മാ​ണ്. പാ​ല​ക്കാ​ട് നാ​ഗ​ശേ​രി സ്വ​ദേ​ശി ശി​വ​ദാ​സ​നാ​ണ് ചി​ര​ട്ട ശി​ല്പ​ങ്ങ​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​ണ​പ​തി, അ​യ്യ​പ്പ​ൻ, ക​ഥ​ക​ളി തു​ട​ങ്ങി ആ​രും ക​ണ്ണെ​ടു​ക്കാ​തെ നോ​ക്കി​നി​ൽ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സൃ​ഷ്ടി​ക​ളാ​ണ് ശി​വ​ദാ​സ​ന്േ‍​റ​ത്. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് പ്ര​കാ​ശി​പ്പി​ക്കു​ന്ന​തും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 20 മു​ത​ൽ 2500 രൂ​പ വ​രെ വി​ല​മ​തി​യ്ക്കു​ന്ന വ​സ്തു​ക്ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്നു​ണ്ട്. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട് ശി​വ​ദാ​സ​ന്. ഭാ​ര​തീ​യ ദ​ളി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ 2019ലെ ​ശ്രീ വേ​ദ വ്യാ​സ പു​ര​സ്കാ​രം, ഡോ ​അം​ബേ​ദ്ക​ർ ക​ലാ​ശ്രീ ദേ​ശീ​യ പു​ര​സ്കാ​രം 2019 ജേ​താ​വ് കൂ​ടി​യാ​ണ് ശി​വ​ദാ​സ​ൻ.

ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ര​ന്പ​രാ​ഗ​ത രു​ചി വൈ​വി​ധ്യ​ങ്ങ​ളും പൈ​തൃ​ക​മാ​യി കി​ട്ടി​യ ചി​കി​ത്സാ രീ​തി​യും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ സം​ഘ​ടി​പ്പി​ച്ച ഗ​ദ്ദി​ക2019 ഗോ​ത്ര സം​സ്കാ​ര​ത്തി​ന്‍റെ പ​ഠ​ന മേ​ള​യാ​യി മാ​റി. ആ​ദി​വാ​സി​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത ജീ​വി​ത തു​ടി​പ്പും കാ​ടി​ന്‍റെ മ​ക്ക​ളു​ടെ ത​നി​മ​യാ​ർ​ന്ന കാ​ട്ടു​ത്പ​ന്ന​ങ്ങ​ളും നൃ​ത്ത ക​ലാ​വി​ഷ്കാ​ര​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന മേ​ള​യ്ക്ക് നാ​ളെ തി​ര​ശീ​ല​വീ​ഴും.