റേ​ഷ​ൻ അ​രി​യു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്
Wednesday, December 11, 2019 10:53 PM IST
തു​റ​വൂ​ർ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ന​ൽ​കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ അ​രി ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ഴ​യ സ്റ്റോ​ക്ക് പി​ൻ​വ​ലി​ച്ചു റേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള അ​രി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ബെ​ന്നി വേ​ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ചേ​ർ​ത്ത​ല​യി​ലെ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത അ​ഞ്ചു​കി​ലോ അ​രി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത​താ​ണ്. ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലാ​പം കാ​ട്ടി​യ​തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബെ​ന്നി വേ​ല​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.