വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡ​നം : 45 കാ​ര​നെ​തി​രേ കേ​സെടുത്തു
Thursday, December 12, 2019 10:23 PM IST
ചേ​ര്‍​ത്ത​ല: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 41കാ​രി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​യാ​യ 45 കാ​ര​നെ​തി​രേ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട വെ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി രാ​ജേ​ഷി (45) നെ​തി​രേ​യാ​ണ് കേ​സ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്തി​ന​ല്‍​കി അ​ടു​ത്ത​ശേ​ഷം ഭ​ര്‍​ത്താ​വ് അ​ക​ന്ന ത​ന്നെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി തു​ട​ര്‍​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

2018 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2019 മേ​യ് വ​രെ പീ​ഡ​നം ന​ട​ത്തി. ഇ​തി​നൊ​പ്പം ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു പ​റ​ഞ്ഞ് പ​ല​യി​ട​ത്തു​നി​ന്നാ​യി ര​ണ്ട​ര​ല​ക്ഷം ലോ​ണെ​ടു​പ്പി​ച്ച് പ​ണം തി​രി​കെ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യും ഇ​വ​ര്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.