സു​വി​ശേ​ഷ ചൈ​ത​ന്യം ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര : മാ​ർ പെ​രു​ന്തോ​ട്ടം
Saturday, December 14, 2019 11:03 PM IST
ച​ങ്ങ​നാ​ശേ​രി: സു​വി​ശേ​ഷ ചൈ​ത​ന്യ​വും പ്രാ​ർ​ഥ​നാ​ത്മ​ക ജീ​വി​ത​വും ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ മു​ഖ​മു​ദ്ര​യാ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു​വ​ർ​ഷ​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന കു​ടും​ബ​ക്കൂ​ട്ടാ​യ്മ നേ​തൃ​മ​ഹാ​സം​ഗ​മം ഹെ​സ​ദ് എ​സ്ബി കോ​ള​ജി​ലെ മാ​ർ കാ​വു​കാ​ട്ടു​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. സ്നേ​ഹ​വും ത്യാ​ഗ​വും സ​ഹ​ന​വും ന​ന്മ​യും കു​ടും​ബ​ങ്ങ​ളി​ൽ പു​ല​രാ​ൻ മാ​താ​പി​താ​ക്ക​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ക​ണ​മെ​ന്നും കു​ടും​ബ​ങ്ങ​ളു​ടെ ഭ​ദ്ര​ത​യാ​ണ് സ​ഭ​യു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റേ​യും അ​ടി​ത്ത​റ​യ​ന്നും മാ​ർ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ർ​ത്തു.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ അ​ഭി​മാ​നം​കൊ​ണ്ട് സ​ഭ​യെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​ൻ സ​ഭാം​ഗ​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​രു​ണ്യ​വും വി​ശ്വ​സ്ത​ത​യും കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ.​ഡേ​വി​സ് ചി​റ​മേ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
കു​ടും​ബ​ക്കൂ​ട്ടാ​യ്മാ മാ​ർ​ഗ​രേ​ഖ സി​സ്റ്റ​ർ ചെ​റു​പു​ഷ്പം എ​സ്എ​ബി​എ​സി​നു കോ​പ്പി കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്‌​ട​ർ ഫാ.​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ.​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ, ജോ​ബ് ആ​ന്‍റ​ണി പ​വ്വ​ത്തി​ൽ, പ്ര​ഫ.​ജോ​സ​ഫ് ടി​റ്റോ, ആ​ന്‍റ​ണി മ​ല​യി​ൽ, റ്റോ​മി ആ​ന്‍റ​ണി കൈ​ത​ക്ക​ളം, ഷാ​ജി ഉ​പ്പൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ 250 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.