ക​ട​യി​ൽ മ​റ​ന്നു​വെ​ച്ച ഒ​രു ല​ക്ഷം രൂപ തി​രി​കെ ന​ൽ​കി പ​ച്ച​ക്ക​റി ക​ട​യു​ട​മയുടെ മാതൃക
Tuesday, January 14, 2020 10:55 PM IST
എ​ട​ത്വ: പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മ​റ​ന്നു​വ​ച്ച ഒ​രു​ല​ക്ഷം രൂ​പ തി​രി​കെ ഏ​ൽ​പ്പി​ച്ച് ക​ട​യു​ട​മ മാ​തൃ​ക​യാ​യി. വി​മു​ക്ത​ഭ​ട​ൻ പു​തു​ക്ക​രി താ​ഴാ​മ​ഠം ടി.​എ​ൻ കു​ട്ട​പ്പ​ൻ​പി​ള്ള​യു​ടെ പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് എ​ട​ത്വ​യി​ൽ സി​എം വെ​ജി​റ്റ​ബി​ൾ സെ​ന്‍റ​ർ ന​ട​ത്തു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ ഹാ​മീ​ദ് കു​ട്ട​പ്പ​ൻ​പി​ള്ള​ക്ക് തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യ​ത്.
എ​ട​ത്വ ട്ര​ഷ​റി​യി​ൽ​നി​ന്ന് കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി പി​ൻ​വ​ലി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ വെ​ജി​റ്റ​ബി​ൽ സെ​ന്‍റ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം അ​ട​ങ്ങി​യ ബാ​ഗ് കു​ട്ട​പ്പ​ൻ​പി​ള്ള ക​ട​യി​ൽ​വ​ച്ച് മ​റ​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും എ​വി​ടെ​വെ​ച്ച് ന​ഷ്ട​പ്പെ​ട്ടെ​ന്ന വി​വ​രം കു​ട്ട​പ്പ​ൻ​പി​ള്ള​യ്ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ക​ട​യി​ൽ നി​ന്നു​കി​ട്ടി​യ ബാ​ഗി​ൽ പ​ണം ക​ണ്ടെ​തി​നെ തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ എ​ട​ത്വ ട്ര​ഷ​റി​യി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ച്ച ര​സീ​ത് ഹാ​മീ​ദി​ന് ല​ഭി​ച്ചു.
പ​ണ​വു​മാ​യി ട്ര​ഷ​റി​യി​ൽ എ​ത്തി​യെ​ങ്കി​ലും കു​ട്ട​പ്പ​ൻ​പി​ള്ള​യെ ബ​ന്ധ​പ്പെ​ടാ​ൻ ലാ​ൻ​ഫോ​ണ്‍ ന​ന്പ​ർ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ല​ഭി​ച്ച ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ക​ണ​ക്ഷ​ൻ വി​ശ്ചേ​ദി​ച്ച​താ​യി അ​റി​യാ​ൻ സാ​ധി​ച്ചു. തു​ട​ർ​ന്ന് പ​ണം അ​ട​ങ്ങി​യ ബാ​ഗ് ഹാ​മീ​ദ് എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. കു​ട്ട​പ്പ​ൻ​പി​ള്ള​യു​ടെ സ​മീ​പ​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം ല​ഭി​ച്ച വി​വ​രം അ​റി​യി​ച്ചു. ഇ​ന്ന​ലെ എ​ട​ത്വ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കു​ട്ട​പ്പ​ൻ​പി​ള്ള​യ്ക്ക് പ​ണം അ​ട​ങ്ങി​യ ബാ​ഗ് ഹാ​മീ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ട​ത്വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ്, എ​എ​സ്ഐ ശൈ​ലേ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ കൈ​മാ​റി.