പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം; ജി​ല്ല​യി​ൽ 136453 കു​ട്ടി​ക​ൾ
Tuesday, January 14, 2020 10:55 PM IST
ആ​ല​പ്പു​ഴ: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 19നു ​ജി​ല്ല​യി​ൽ 136453 കു​ട്ടി​ക​ൾ​ക്കു തു​ള്ളി​മ​രു​ന്ന് ന​ൽ​കും.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലെ 813 കു​ട്ടി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ന​വ​ജാ​ത ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​വ​യ​സി​നു​താ​ഴെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഒ​രു ഡോ​സ് പോ​ളി​യോ തു​ള്ളി മ​രു​ന്നാ​ണ് ന​ൽ​കു​ക. പ​രി​ശീ​ല​നം സി​ദ്ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 1162 സ്ഥാ​പ​ന​ത​ല ബൂ​ത്തു​ക​ളി​ലും 37 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളി​ലും 47 മൊ​ബൈ​ൽ ബൂ​ത്തു​ക​ളി​ലു​മാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും. സ​ർ​ക്കാ​ർ - സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബോ​ട്ട് ജെ​ട്ടി​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച പ​ൾ​സ് പോ​ളി​യോ ബൂ​ത്തു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ മൊ​ബൈ​ൽ ബൂ​ത്തു​ക​ളു​ണ്ടാ​കും. 20,21 തീ​യ​തി​ക​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും മ​രു​ന്ന് ല​ഭി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.
പ​ൾ​സ് പോ​ളി​യോ യ​ജ്ഞ​ത്തി​ന് എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ഡി​എം വി. ​ഹ​രി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് യോ​ഗ​ത്തി​ൽ ഡി​എം​ഒ എ​ൽ. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​മോ​ഹ​ൻ​ദാ​സ്, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.