വി​ശു​ദ്ധി​യു​ടെ പു​ണ്യ​സ്മ​ര​ണ​ക​ളു​മാ​യി അ​ർ​ത്തു​ങ്ക​ൽ പ​ഴ​യ​പ​ള്ളി
Wednesday, January 15, 2020 10:36 PM IST
ചേ​ർ​ത്ത​ല: വി​ശു​ദ്ധി​യു​ടെ പു​ണ്യ​സ്മ​ര​ണ​ക​ളു​മാ​യി അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലെ പ​ഴ​യ​പ​ള്ളി. ഇ​വി​ടെ തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ മ​റ​ക്കാ​തെ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​ണു പു​തി​യ​പ​ള്ളി​ക്കു പി​ന്നി​ലെ പ​ഴ​യ​പ​ള്ളി. ശ​താ​ബ്ദ​ങ്ങ​ളു​ടെ വി​ശ്വാ​സ പാ​ര​ന്പ​ര്യ​ത്തി​ന്‍റെ ക​ഥ​ക​ൾ പ​റ​യു​ന്ന പ​ള്ളി എ​ന്ന നി​ല​യി​ലാ​ണു പ​ഴ​യ​പ​ള്ളി ഇ​ന്നും പ്രൗ​ഢി​യോ​ടെ നി​ല​കൊ​ള്ളു​ന്ന​ത്.

അ​ർ​ത്തു​ങ്ക​ലി​ൽ 1581ൽ ​ആ​ണ് ആ​ദ്യ​മാ​യി പ​ള്ളി സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ദേ​വാ​ല​യം നി​ർ​മി​ക്കാ​ൻ അ​നു​വാ​ദം ത​ര​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു​സം​ഘം വി​ശ്വാ​സി​ക​ൾ 1560 ൽ ​കൊ​ച്ചി രാ​ജാ​വി​നു നി​വേ​ദ​നം ന​ൽ​കി. തു​ട​ർ​ന്ന് 1581 ന​വം​ബ​ർ 30നു ​ത​ടി​യും ഓ​ല​യും കൊ​ണ്ടു വി​ശു​ദ്ധ അ​ന്ത്ര​യോ​സി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ആ​ദ്യ​പ​ള്ളി നി​ർ​മി​ക്ക​പ്പെ​ട്ടു. ജ​സ്യൂ​ട്ട് പു​രോ​ഹി​ത​നാ​യി​രു​ന്ന ഫാ. ​ഗാ​സ്പ​ർ പ​യ​സ് ആ​ദ്യ വി​കാ​രി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് 1601 ൽ ​ക​ല്ലു​കെ​ട്ടി പ​ള്ളി പു​തു​ക്കി​പ്പ​ണി​ത​തു ഫാ. ​ഫെ​നീ​ഷ്യോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു. 1647 ൽ ​അ​ർ​ത്തു​ങ്ക​ൽ തീ​ര​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ ഇ​റ്റാ​ലി​യ​ൻ പാ​യ്ക്ക​പ്പ​ലി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ അ​ൾ​ത്താ​ര​യി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം പ​ള്ളി​യി​ലെ​ത്തു​ന്ന​ത്.

1910ൽ ​പ​ള്ളി പ​തു​ക്കി​പ്പ​ണി​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ കാ​ണു​ന്ന ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത ദേ​വാ​ല​യം 1967ൽ ​ആ​ണ് ആ​ശീ​ർ​വ​ദി​ക്ക​പ്പെ​ടു​ന്ന​ത്. അ​ർ​ത്തു​ങ്ക​ലി​ൽ എ​ത്തു​ന്ന എ​ല്ലാ​വ​രും പ​ഴ​യ​പ​ള്ളി​യി​ൽ അ​ൽ​പ​സ​മ​യം ചെ​ല​വ​ഴി​ക്കു​ക പ​തി​വാ​ണ്. പ​ള്ളി​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​ണു പ്ര​സം​ഗ​പീ​ഠം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മൈ​ക്രോ​ഫോ​ണ്‍ ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് എ​ല്ലാ​വ​രും കേ​ൾ​ക്കെ പ്ര​സം​ഗം ന​ട​ത്തു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​മാ​യി​രു​ന്നു. അ​ൾ​ത്താ​ര പ​ഴ​യ​കാ​ല ശി​ൽ​പ​ക​ലാ മാ​തൃ​ക​യി​ലു​ള്ള​താ​ണ്. ഫാ. ​ഫെ​നീ​ഷ്യോ​യു​ടെ ക​ല്ല​റ​യും ഈ ​അ​ൾ​ത്താ​ര​യി​ൽ​ത്ത​ന്നെ​യാ​ണ്. ഇ​വി​ടെ​യാ​ണു വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ൻ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തും പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച​തും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​നേ​റ്റ പീ​ഡ​ന​ങ്ങ​ൾ പ​ള്ളി​യി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള ഈ ​ചി​ത്ര​ങ്ങ​ൾ റോ​മി​ൽ​നി​ന്ന് എ​ത്തി​ച്ച​വ​യാ​ണ്. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മാ​തൃ - പി​തൃ​ദി​ന​മാ​യി ആ​ച​രി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ആ​ന്‍റ​ണി ക​ട്ടി​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​റെ​ൻ​സ​ണ്‍ പൊ​ള്ള​യി​ൽ സു​വി​ശേ​ഷ പ്ര​സം​ഗം ന​ട​ത്തി.