ചി​ക്ക​ന്‍​പോ​ക്സി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആരോഗ്യവകുപ്പ്
Thursday, January 16, 2020 10:43 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ചി​ക്ക​ന്‍​പോ​ക്സ് റി​പ്പോ​ര്‍​ട്ടു​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി താ​ഴെ​പ്പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​മാ​ണ് ചി​ക്ക​ന്‍​പോ​ക്സ്. രോ​ഗി തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴു​മാ​ണ് രോ​ഗാ​ണു​ക്ക​ള്‍ (വൈ​റ​സ്) പു​റ​ത്തു​വ​രു​ന്ന​ത്. ശ്വ​സി​ക്കു​മ്പോ​ഴും രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​മ്പോ​ഴും വൈ​റ​സു​ക​ള്‍ മ​റ്റു​ള​ള​വ​രി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും രോ​ഗ​ബാ​ധ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു.
അ​തി​നാ​ല്‍ തു​മ്മു​മ്പോ​ഴും ചു​മ​യ്ക്കു​മ്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് പൊ​ത്തി​പ്പി​ടി​ക്കു​ക. കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക. രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്രം, വ​സ്ത്രം തു​ട​ങ്ങി​യ​വ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക. രോ​ഗി​യു​മാ​യു​ള​ള സ​മ്പ​ര്‍​ക്കം നി​യ​ന്ത്രി​ക്കു​ക. ഒ​രി​ക്ക​ല്‍ രോ​ഗം​വ​ന്ന​യാ​ള്‍​ക്ക് രോ​ഗി​യെ ശു​ശ്രൂ​ഷി​ക്കാ​വു​ന്ന​താ​ണ്.
രോ​ഗി​യെ ന​ല്ല​വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക, വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക. രോ​ഗി​ക്ക് പോ​ഷ​കാ​ഹാ​ര​വും പ​ഴ​ങ്ങ​ളും ധാ​രാ​ളം വെ​ള​ള​വും ന​ല്‍​കു​ക. രോ​ഗി പൂ​ര്‍​ണ വി​ശ്ര​മ​മെ​ടു​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം മ​രു​ന്നു ക​ഴി​ക്കു​ക​യും വേ​ണം. ചി​കി​ത്സ​ക്കു​ള​ള മ​രു​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. രോ​ഗാ​രം​ഭ​ത്തി​ല്‍ ത​ന്നെ മ​രു​ന്ന് ക​ഴി​ച്ചാ​ല്‍ രോ​ഗം സ​ങ്കീ​ര്‍​ണ​മാ​കു​ന്ന​ത് ത​ട​യാം. ഒ​രു​വീ​ട്ടി​ല്‍ ഒ​രാ​ള്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് പി​ടി​പെ​ട്ടാ​ലു​ട​നെ മ​റ്റു​ള​ള​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് രോ​ഗം കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​വും.
പ​നി, ശ​രീ​രം​വേ​ദ​ന, ശ​രീ​ര​ത്തി​ല്‍​കു​മി​ള​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക, ക​ഠി​ന​മാ​യ ക്ഷീ​ണം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​വു​ന്ന​തി​നു മു​ന്പും ല​ക്ഷ​ണ​ങ്ങ​ള്‍ തു​ട​ങ്ങി നാ​ല് - അ​ഞ്ചു ദി​വ​സം വ​രെ​യു​മാ​ണ് രോ​ഗം മ​റ്റു​ള​ള​വ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്. കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. രോ​ഗം​വ​ന്നാ​ല്‍ സ്വ​യം​ചി​കി​ത്സ ന​ട​ത്താ​തെ അ​ടു​ത്തു​ള​ള സ​ര്‍​ക്കാ​ര്‍​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ട​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.