വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞ് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക
Friday, January 17, 2020 10:42 PM IST
ചേ​ർ​ത്ത​ല: വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സ്മ​ര​ണ​ക​ളു​ള്ള വി​ശ്ര​മ​മു​റി​ക്കു​മു​ന്നി​ലും അ​നു​ഗ്ര​ഹ​ങ്ങ​ൾ തേ​ടി​യെ​ത്താ​റു​ണ്ട്.
വി​ശു​ദ്ധി​യു​ടെ പ​രി​മ​ളം പ​ര​ത്തി​യ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച​തും പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച​തും അ​ർ​ത്തു​ങ്ക​ൽ ദേ​വാ​ല​യ​ത്തി​ലാ​ണ്. ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി അ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന മു​റി ഇ​പ്പോ​ഴും ഏ​റെ പാ​വ​ന​മാ​യി ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.
തി​രു​വ​സ്ത്ര​ങ്ങ​ളും ബ​ലി​പീ​ഠ​ത്തി​ൽ ദി​വ്യ​ബ​ലി​ക്കാ​യി ഉ​പ​യോ​ഗി​ച്ച കാ​സ​യും സ​ക്രാ​രി​യും ക​ട്ടി​ലും പാ​യ​യും ക​സേ​ര​യും ക്ലോ​ക്കു​മൊ​ക്കെ മു​റി​യി​ൽ കാ​ണാം. വി​ശു​ദ്ധി​യു​ടെ നി​ല​യ്ക്കാ​ത്ത പ​രി​മ​ളം പോ​ലെ ആ ​ക്ലോ​ക്ക് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്.
അ​ർ​ത്തു​ങ്ക​ൽ ദേ​വാ​ല​യ​ത്തി​ൽ താ​മ​സി​ച്ചു ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന കേ​ര​ള സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന മെ​ത്രാ​ൻ മൗ​റേ​ലി​യൂ​സ് സ്ത​ബി​ലി​നി​യി​ൽ​നി​ന്ന് 1829 ന​വം​ബ​ർ 29 നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. പ​ഴ​യ പ​ള്ളി​യു​ടെ അ​ൾ​ത്താ​ര​യി​ലാ​യി​രു​ന്നു പ്ര​ഥ​മ ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​ത​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ലാ​ണു വൈ​ദി​ക ശു​ശ്രൂ​ഷ​യ്ക്കാ​യി ആ​ദ്യം നി​യോ​ഗി​ക്ക​പ്പെ​ട്ട​ത്.
അ​വി​ടെ​യാ​യി​രി​ക്കു​ന്പോ​ൾ പ​ള്ളി​പ്പു​റം പ​ള്ളി​യി​ലും ശു​ശ്രൂ​ഷ​യ്ക്കാ​യി പോ​യി​രു​ന്നു.
ല​ത്തീ​ൻ ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​നാ​യി ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലും കു​റ​ച്ചു​കാ​ലം താ​മ​സി​ച്ചു.