അ​ർ​ത്തു​ങ്ക​ൽ മ​ക​രം പെ​രു​ന്നാ​ൾ ഇ​ന്ന്
Sunday, January 19, 2020 9:55 PM IST
ചേ​ർ​ത്ത​ല: അ​ർ​ത്തു​ങ്ക​ലി​ൽ ഇ​ന്ന് മ​ക​രം പെ​രു​ന്നാ​ൾ. അ​ർ​ത്തു​ങ്ക​ൽ വെ​ളു​ത്ത​ച്ച​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി വി​ശ്വാ​സ സ​ഹ​സ്ര​ങ്ങ​ൾ ഇ​ന്ന് ഇ​വി​ടെ​യെ​ത്തും. വൈ​കു​ന്നേ​രം 4.30നു ​ദേ​ശ​ത്തി​നു അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞു​കൊ​ണ്ട് ന​ട​ക്കു​ന്ന തി​രു​സ്വ​രൂ​പ​വു​മേ​ന്തി​യു​ള്ള പ്ര​ദ​ക്ഷി​ണം അ​ർ​ത്തു​ങ്ക​ലി​നെ വി​ശ്വാ​സ​സാ​ഗ​ര​മാ​ക്കും. ഇ​ന്ന് രാ​വി​ലെ 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഏ​ഴി​നു പ്ര​ഭാ​ത പ്രാ​ർ​ഥ​ന. ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. 11നു ​സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ. ഏ​ഴി​നു ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി-​ഫാ. ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ​റ​ന്പി​ൽ. രാ​ത്രി ഒ​ന്പ​തി​നു ദി​വ്യ​ബ​ലി. പു​രാ​ത​ന​കാ​ലം മു​ത​ൽ ജ​നു​വ​രി 20നാ​ണ് ലോ​കം മു​ഴു​വ​ൻ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​ത്. വി​ശു​ദ്ധ​ന്‍റെ ദി​ന​ത്തി​ൽ ത​ന്നെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നാ​യി നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ജ​ന​ല​ക്ഷ​ങ്ങ​ൾ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​ന്നു അ​ർ​ത്തു​ങ്ക​ലി​ലെ​ത്തും. കൂ​പ്പു​കൈ​ക​ളും നി​റ​ഞ്ഞ ക​ണ്ണു​ക​ളും വി​ങ്ങു​ന്ന ഹൃ​ദ​യ​വു​മാ​യി വി​ശു​ദ്ധ​ന്‍റെ ന​ട​യി​ലെ​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ വെ​ളു​ത്ത​ച്ച​ന്‍റെ മു​ന്നി​ൽ സ​മ​ർ​പ്പി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ലോ​ക​പ്ര​ശ​സ്ത​മാ​ണ്. തേ​രി​ന്‍റെ ആ​കൃ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള രൂ​പ​ക്കൂ​ടി​നു​ള്ളി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ രൂ​പ​വു​മാ​യി പ​ള്ളി​യി​ൽ നി​ന്നും ക​ട​പ്പു​റ​ത്തെ കു​രി​ശ​ടി​വ​രെ ന​ട​ത്തു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു ആ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രാ​ണ് എ​ഴു​ന്ന​ള്ള​ത്തി​നാ​യി പു​ണ്യ​വാ​ള​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​ത്. പു​ണ്യ​വാ​ള​ന്‍റെ മൃ​ത​ദേ​ഹം ചി​റ​കു​വി​രി​ച്ച് സം​ര​ക്ഷി​ച്ച​തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്തി പ്ര​ദ​ക്ഷി​ണ സ​മ​യ​ത്ത് ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് പ​റ​ക്കു​ന്ന ചെ​ന്പ​രു​ന്തു​ക​ൾ അ​ത്ഭു​ത​ക​ര​മാ​യ കാ​ഴ്ച​യാ​ണ്.