കു​ട്ടി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം
Tuesday, January 21, 2020 10:33 PM IST
പൂ​ച്ചാ​ക്ക​ൽ: സാ​ധാ​ര​ണ​യാ​യി സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ക്ലാ​സ് പി​ടി​എ​ക്കു പ​ക​ര​മാ​യി കു​ട്ടി​ക​ളു​ടെ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​രൂ​ക്കു​റ്റി മ​റ്റ​ത്തി​ൽ​ഭാ​ഗം ഗ​വ. എ​ൽ​പി സ്കൂ​ളി​ലാ​ണു ക്രി​സ്മ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞു​ള്ള പി​ടി​എ മീ​റ്റിം​ഗ് വെ​റു​മൊ​രു ക്ലാ​സ് പി​ടി​എ​യി​ൽ ഒ​തു​ക്കാ​തെ ഓ​രോ കു​ട്ടി​യു​ടെ​യും അ​ച്ഛ​നും അ​മ്മ​യും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ഒ​ന്നാം​ക്ലാ​സി​ലെ കു​ടും​ബ സം​ഗ​മ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​രു കു​ട്ടി പ​ക​ൽ സ​മ​യ​ത്തി​ൽ അ​ധി​ക​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​രോ​ടൊ​പ്പ​മാ​ണ്. അ​വ​രു​ടെ പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഡി. ജോ​ഷി പ​റ​ഞ്ഞു.
2019-20 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യ ആ​ർ. ഗീ​ത കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ത പ്ര​മോ​ദ് മു​ഖ്യാ​തി​ഥി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ എ​ച്ച്. യാ​സ്മി​ൻ ഗീ​ത ടീ​ച്ച​ർ​ക്കു സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. അ​ധ്യാ​പി​ക​മാ​രാ​യ ര​ഹ​ന, സ​യീ​ദ, പ്രി​യ, ഷ​റ​ഫു​ന്നി​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ ബി​ജു, വി​ദ്യാ​കു​മാ​രി, ശ്രീ​ലേ​ഖ ത​സ്നീം മ​റി​യം, സു​ഹ​റ, ആ​ൻ​സി, സാ​ജി​ത, ദേ​വി​ക, ആ​രീ​ഫ്, അ​രൂ​ർ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ർ ജോ​മി​ഷ, ബി​ആ​ർ​സി ട്രെ​യി​ന​ർ ഫി​ർ ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.