സൈ​ക്കി​ൾ മൊ​ബൈ​ൽ ചാ​ർ​ജ​റു​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ
Saturday, January 25, 2020 10:56 PM IST
എ​ട​ത്വ: സൈ​ക്കി​ൾ മൊ​ബൈ​ൽ ചാ​ർ​ജ​റു​മാ​യി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൽ​വി​ൻ പി ​ബ്ല​സി, ആ​ൽ​വി​ൻ സ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സൈ​ക്കി​ൾ മൊ​ബൈ​ൽ ചാ​ർ​ജ​ർ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന വി​ദ്യാ​ല​യ സ​ഭ​യി​ൽ പ്ര​കാ​ശ​നം ചെ​യ്യ്തു. കു​ട്ടി​ക​ൾ​ക്കു​ള്ളി​ലെ ശാ​സ്ത്രാ​ഭി​രു​ചി വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ണ്മെ​ന്‍റ് പ​ദ്ധ​തി​യാ​യ എ​ടി​എ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​വ​ർ​ക്കി​ങ് മോ​ഡ​ൽ ന​ട​പ്പി​ലാ​ക്കി​യ​ത്.

സൈ​ക്കി​ൾ സാ​വാ​രി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന കാ​യി​ക ഉൗ​ർ​ജം വൈ​ദ്യു​തോ​ർ​ജ​മാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തു വ​ഴി കു​ട്ടി​ക​ൾ​ക്കു​ള്ളി​ൽ ഉൗ​ർ​ജ സം​ര​ക്ഷ​ണ​വും ശാ​സ്ത്രാ​ഭി​രു​ചി​യും രൂ​പ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന​ത് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സ​വാ​രി ചെ​യ്യാ​ത്ത​പ്പോ​ൾ സോ​ളാ​ർ സ​ഹാ​യ​ത്തോ​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാമെ​ന്ന​തും സ​വി​ശേ​ഷ​ത​യാ​ണ്.