മ​ന്തു​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം ര​ണ്ടാം​ഘ​ട്ടം ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം
Monday, January 27, 2020 10:45 PM IST
ആ​ല​പ്പു​ഴ: മ​ന്തു​രോ​ഗ നി​ര്‍​മാ​ര്‍​ജ​നം സം​ബ​ന്ധി​ച്ച ര​ണ്ടാം​ഘ​ട്ടം ബ്രു​ഗി​യ മ​ല​യി റാ​പ്പി​ഡ് ടെ​സ്റ്റി​ന്‍റെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. അ​ജി​ത നി​ര്‍​വ​ഹി​ച്ചു. മ​ന്തു​രോ​ഗം പൂ​ര്‍​ണ​മാ​യും സ​മൂ​ഹ​ത്തി​ല്‍ നി​ന്നും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ബ്ലോ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. തെ​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളി​ലെ ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്തം ശേ​ഖ​രി​ച്ച് ബ്രു​ഗി​യ മ​ല​യി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തും. ഇ​തു​വ​ഴി രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍ ന​ല്‍​കാ​നും പ്ര​ധി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നും സാ​ധി​ക്കും.
ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ചി​ത്ര സാ​ബു, ഹെ​ല്‍​ത്ത് സൂ​പ്ര​ണ്ട് ആ​റു, പാ​ണ്ട​നാ​ട് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍, ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്ക് ആ​ല ഡി​വി​ഷ​നം​ഗം സു​നി​ല്‍ മ​ണ്ണാ​ര​യ​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ശാ​ലി​നി രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.