11 കോ​ടി​യു​ടെ നൂത​ന പ​ദ്ധ​തി​യു​മാ​യി ത​ണ്ണീ​ര്‍​മു​ക്ക​ത്ത് വി​ക​സ സെ​മി​നാ​ര്‍
Saturday, February 15, 2020 10:33 PM IST
ചേ​ര്‍​ത്ത​ല: ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ സെ​മി​നാ​ര്‍ നി​ര​വ​ധി ന്യൂ​ത​ന പ​ദ്ധ​തി​ക​ളോ​ടെ സ​മാ​പി​ച്ചു. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​വ​രെ പ​ദ്ധ​തി​ക​ളി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഒ​രു​ക്കി​യാ​ണ് പ​ദ്ധ​തി.

ക​ര്‍​ഷക​തൊ​ഴി​ലാ​ളി​ക​ള്‍​ക്കു കാ​ര്‍​ഷി​ക സേ​ന​യും കു​ട്ടി​ക​ള്‍​ക്കാ​യി ബാ​ല​സൗ​ഹാ​ര്‍​ദ പ​ഞ്ചാ​യ​ത്തും യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി 23 വാ​ര്‍​ഡു​ക​ളി​ലും യൂ​ത്ത് സെ​ന്‍റ​റു​ക​ളും വ​നി​ത​ക​ള്‍​ക്കാ​യി ഷീ ​ഷെ​ല്‍​ട്ട​ര്‍ പ​ദ്ധ​തി​യും പ്ര​സ​വ ശു​ശ്രൂ​ഷ​മു​ത​ല്‍ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​വ​രെ ന​ട​ത്തു​ന്ന ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഗ്രൂ​പ്പാ​യ സ്മാ​ര്‍​ട്ട് ത​ണ്ണീ​ര്‍​മു​ക്കം പ​ദ്ധ​തി​യും വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ച​ക​ര്‍​മ ചി​കി​ത്സ പ​ദ്ധ​തി​യും, തെ​രു​വു വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യു ലൈ​റ്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ്ഥി​ര​മാ​യി തെ​ളി​ഞ്ഞ് നി​ല്‍​ക്കു​ന്ന​തി​നു​ള​ള തെ​ളി​മ പ​ദ്ധ​തി​യും, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി​ട്ടു​ള​ള പ​ക​ല്‍ വീ​ട് ഉ​ള്‍​പ്പെ​ടെ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള​ളം, വീ​ട് പു​ന​ര്‍​നി​ര്‍​മാ​ണം, പ്ര​ധാ​ന 23 റോ​ഡു​ക​ളു​ടെ ടാ​റിം​ഗും തു​ട​ങ്ങി 11 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് വി​ക​സ​ന സെ​മി​നാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.
കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ കേ​ര​ശ്രീ പ​ദ്ധ​തി​യും ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി മ​ട്ടു​പ്പാ​വി​ല്‍ ആ​ട്, കോ​ഴി വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​യും ഉ​ള്‍​പ്പെ​ടെ നൂ​റ്റി ഇ​രു​പ​തോ​ളം പ​ദ്ധ​തി​ക​ള്‍​ക്കും വി​ക​സ​ന സെ​മി​നാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടൊ​പ്പം ത​ന്നെ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ളും പ്ര​ത്യേ​ക​മാ​യി ച​ര്‍​ച്ച ചെ​യ്തു.

പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന വി​ക​സ​ന സെ​മി​നാ​ര്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു വി​ക​സന രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു വി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യാ​മ​ണി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​മാ​മ​ദ​ന​ന്‍, സു​ധ​ര്‍​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ജ​മീ​ല പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, സാ​നു സു​ധീ​ന്ദ്ര​ന്‍, സ​ന​ല്‍​നാ​ഥ്, ര​മേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​സി സേ​വ്യ​ര്‍ സ്വാ​ഗ​ത​വും പ്ലാ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​എം. ജി​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.