വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് വീ​ണ്ടും പു​ര​സ്കാ​ര നി​റ​വി​ൽ
Saturday, February 15, 2020 10:35 PM IST
എ​ട​ത്വ: വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് വീ​ണ്ടും പു​ര​സ്കാ​ര നി​റ​വി​ൽ. സ്വ​രാ​ജ് ട്രോ​ഫി​യു​മാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം​സ്ഥാ​ന​ത്ത്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​തൃ​കാ​പ​ര​മാ​യ വി​ക​സ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാം​സ്ഥാ​നം ല​ഭി​ച്ചു. ഒ​ന്നാം​സ്ഥാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്തി​നും ര​ണ്ടാം​സ്ഥാ​നം എ​ർ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ളം​തു​രു​ത്തി പ​ഞ്ചാ​യ​ത്തി​നും ല​ഭി​ച്ചു.

2016-2017 ൽ ​ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്തി​ന് ഒ​ന്നാം​സ്ഥാ​നം ഉ​ൾ​പ്പ​ടെ ദേ​ശീ​യ- സം​സ്ഥാ​ന ത​ല​ത്തി​ലാ​യി ജൈ​വ വൈ​വി​ധ്യം, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പി​ലു​ൾ​പ്പെ​ടെ പ​ത്തോ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് പ​ഞ്ചാ​യ​ത്തി​നെ പു​ര​സ്കാ​ര നി​റ​വി​ലെ​ത്തി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. പ്ര​സാ​ദ് കു​മാ​ർ പ​റ​ഞ്ഞു.